വിക്രം വേദയുടെ ഹിന്ദി റീമേക്ക്; ഋത്വിക് റോഷനും സെയ്ഫ് അലിഖാനും നേര്‍ക്കുനേര്‍
Published on
തെന്നിന്ത്യയില്‍ മുഴുവന്‍ സൂപ്പര്‍ഹിറ്റ് ആയി മാറിയ തമിഴ് ചിത്രം, വിക്രം വേദയുടെ ഹിന്ദി റീമേക്കില്‍ ഋത്വിക് റോഷനും സെയ്ഫ് അലിഖാനും മുഖ്യ വേഷങ്ങളില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്.
തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച ഗ്യാങ്സ്റ്ററുടെ കഥാപാത്രമാണ് ഹിന്ദിയില്‍ ഋത്വിക് റോഷന്. മാധവന് അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ സെയ്ഫ് അലിഖാന് ആണ് എത്തുന്നത്.
തമിഴ് ചിത്രത്തിന്റെ സംവിധായകരായ പുഷ്കര്‍, ഗായത്രി എന്നിവര്‍ തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും.
2017ലാണ് വിക്രം വേദ റിലീസ് ചെയ്തത്. മാധവനും വിജയ് സേതുപതിയ്ക്കും പുറമെ ശ്രദ്ധ ശ്രീനാഥ്, കതിര്, വരലക്ഷ്മി ശരത്കുമാര് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
Continue Reading
You may also like...
Related Topics:Saif Ali Khan, Salman Khan
