News
‘അടുത്തത് വിജയ്’; സൂപ്പര്‍ സംവിധായകനാനൊപ്പം സൂപ്പര്‍ താരത്തിന്റെ വരവും കാത്ത് ആരാധകര്‍
‘അടുത്തത് വിജയ്’; സൂപ്പര്‍ സംവിധായകനാനൊപ്പം സൂപ്പര്‍ താരത്തിന്റെ വരവും കാത്ത് ആരാധകര്‍
അടുത്ത സിനിമ വിജയ്‌ക്കൊപ്പമെന്ന് സംവിധായകന്‍ വെട്രിമാരന്‍. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് വെട്രിമാരന്‍ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. വിജയ്യുടെ 65-ാമത് ചിത്രമായിരുന്നു വെട്രിമാരന്‍ സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ നെല്‍സണ്‍ ദിലീപ്കുമാറുമായാണ് വിജയ് ചിത്രം പ്രഖ്യാപിച്ചത്.
വെട്രിമാരന്റെ തിരക്കുകള്‍ കാരണമാണ് അദ്ദേഹത്തിന് അവസരം നഷ്ടപ്പെട്ടത്. അതിനാല്‍ നിലവിലുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം വിജയ്ക്ക് വേണ്ടി കാത്തിരിക്കാനാണ് വെട്രിമാരന്റെ തീരുമാനം. തമിഴകത്തെ മികച്ച സംവിധായകനും, സൂപ്പര്‍ താരമായ വിജയ്യും ഒരുമിച്ചുള്ള സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
സൂരിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വെട്രിമാരനിപ്പോള്‍. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാകാനുള്ള സമയമായി. അതിന് ശേഷം ‘വാടി വാസല്‍’ എന്ന സൂര്യയുമായുള്ള ചിത്രവും വെട്രിമാരന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വിജയ്യുടെയും വെട്രിമാരന്റെയും തിരക്കുകള്‍ കഴിഞ്ഞാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ധനുഷ് പ്രധാന വേഷത്തിലെത്തിയ അസുരനാണ് അവസാനമായി പുറത്തിറങ്ങിയ വെട്രിമാരന്‍ ചിത്രം. ചിത്രത്തിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ധനുഷിന് ലഭിച്ചിരുന്നു.
