Malayalam
നൈല ഉഷയ്ക്ക് സര്‍പ്രൈസ് പിറന്നാള്‍ സമ്മാനവുമായി ഹോട്ടല്‍ ജീവനക്കാര്‍
നൈല ഉഷയ്ക്ക് സര്‍പ്രൈസ് പിറന്നാള്‍ സമ്മാനവുമായി ഹോട്ടല്‍ ജീവനക്കാര്‍
Published on
നടി നൈല ഉഷയ്ക്ക് പിറന്നാള്‍ സമ്മാനമായി ഹോട്ടല്‍ ജീവനക്കാര്‍ ഒരുക്കിയ സര്‍പ്രൈസ് ആഘോഷത്തിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്.
ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് റിസോര്‍ട്ടില്‍ എത്തിയതായിരുന്നു നൈല. അതിനിടെയാണ് നടിയുടെ പിറന്നാള്‍ ആണെന്നറിഞ്ഞ ജീവനക്കാര്‍ നൈലയ്ക്കു വേണ്ടി പ്രത്യേക കേക്ക് തയാറാക്കിയത്.
മലയാളത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ഈ വര്‍ഷം രണ്ട് ചിത്രങ്ങളിലാണ് തുടര്‍ച്ചയായി നടി അഭിനയിക്കുന്നത്. സുരേഷ് ഗോപി ചിത്രം പാപ്പന്, ഷറഫുദീന്‍ നായകനാകുന്ന പ്രിയന് ഓട്ടത്തിലാണ് എന്നിവയാണ് നൈലയുടെ പുതിയ പ്രോജക്ടുകള്‍.
2019ല്‍ റിലീസ് ചെയ്ത പൊറിഞ്ചു മറിയം ജോസ് ആണ് അവസാനമായി തിയറ്ററുകളിലെത്തിയ നൈല ഉഷ ചിത്രം.
Continue Reading
You may also like...
Related Topics:Nyla Usha
