മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമൃത. ഒരു പക്ഷേ, അമൃത നായര്‍ എന്ന പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതം ശീതള്‍ എന്ന പേര് ആയിരിക്കും. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കില്‍ ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്.
ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുള്ള താരം ഇപ്പോള്‍ പങ്കുവെച്ച ചിത്രവും വൈറലായിരിക്കുകയാണ്. ഫോട്ടോയ്ക്കൊപ്പം മാധവിക്കുട്ടിയുടെ നിത്യഹരിത പുസ്തകമായ നീര്‍മാതളം പൂത്ത കാലത്തിലെ മനോഹരമായ വരികളോടൊപ്പമാണ് അമൃത കടല്‍തീരത്തു നിന്നുള്ള മനോഹരമായ ചിത്രം പങ്കുവച്ചത്.
ബോര്‍ഡര്‍ സ്റ്റോണ്‍സും ആകര്‍ഷകമായ പ്രിന്റിംഗ് വര്‍ക്കുകളുമുള്ള റോസ് കളര്‍ സാരിയിലാണ് അമൃത ചിത്രത്തിലുള്ളത്. സാരിയും ചിരിയും വരികളും എല്ലാം കൂടെയാകുമ്പോള്‍ അമൃത ശരിക്കും ആമി (മാധവിക്കുട്ടി) യെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
ചിത്രത്തോടൊപ്പം ‘ആ നീര്‍മാതളം ഇപ്പോഴും പൂക്കാറുണ്ട്, പക്ഷേ അത്രമേല്‍ പ്രാണയാര്‍ദ്രമായി മാറിയിട്ടില്ല പിന്നെയൊരിക്കലും.’ എന്നാണ് അമൃത കുറിച്ചിരിക്കുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...