റോമന്‍സ് എന്ന തന്റെ സിനിമയില്‍ രണ്ട് കള്ളന്മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില് ആയിരുന്നു. ഇപ്പോള്‍ ബിഷപ്പ് ഉള്‍പ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു എന്ന് സംവിധായകന് ബോബന് സാമുവല്‍. തന്റെ ഫേസ് ബുക്കിലൂടെയാണ് ബോബന് സാമുവല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘എന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില് ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉള്‍പ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവശ്യമില്ല ‘മനഃസാക്ഷി’എന്നൊന്ന് ഉണ്ടായാല്‍ മതി, കാലമേ നന്ദി’ എന്നാണ് സംവിധായകന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം.
സംവിധായകന്റെ പോസ്റ്റ് വൈറലായതോടെ ലൈക്കും കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം തന്നെയാണ് ഇത്. സിസ്റ്റര്‍ അഭയ കൊലപാതക്കേസില്‍ ഒന്നാം പ്രതി തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും മൂന്നാം പ്രതി സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷയുമാണ് ലഭിച്ചത്. തിരുവനന്തപരും സിബിഐ പ്രത്യേക കോടതിയുടെതാണ് വിധി. ജഡ്ജി കെ.സനല്‍കുമാറാണ് വിധി പറഞ്ഞത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...