Malayalam
‘കണ്‍ഗ്രാജുലേഷന്‍സ് പക്ഷെ, ഹൃദയഭേദകം’ വൈറലായി രാഹുലിന്റെ പുത്തന്‍ ചിത്രങ്ങള്‍
‘കണ്‍ഗ്രാജുലേഷന്‍സ് പക്ഷെ, ഹൃദയഭേദകം’ വൈറലായി രാഹുലിന്റെ പുത്തന്‍ ചിത്രങ്ങള്‍
അവതാരകനായും അഭിനേതാവും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രാഹുല്‍ രവി. മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുലിന്റെ പൊന്നമ്പിളിയിലെ ഹരിപത്മനാഭന്‍ ആണ് കരിയര്‍ ബ്രെക്ക് ആയി മാറിയത്. ഇപ്പോള്‍ താരം പങ്ക് വെച്ച ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
കഴിഞ്ഞ ദിവസം ലൈഫ് ലൈന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു രാഹുലിന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് കമന്റുകളുമായി ആരാധര്‍ എത്തുകയായിരുന്നു. കൂടുതലും ആരാധികമാര്‍ തന്നെയായിരുന്നു. രാഹുലിന്റെ കൈപിടിച്ച് പുറംതിരിഞ്ഞ് നില്‍ക്കുന്നത് ആരാണ് എന്നാണ് എല്ലാവരും ചോദിച്ചത്.
എന്തെങ്കിലും ഷൂട്ടിന്റെ ഭാഗം ആണോ അതോ വിവാഹം നിശ്ചയിച്ചോ എന്നും നിരവധി പേര് ചോദിച്ചു. ചതിച്ചല്ലോ ഈശ്വരാ കൈവിട്ട് പോയോ, കണ്‍ഗ്രാജുലേഷന്‍സ് പക്ഷെ ഇത് അല്‍പ്പം ഹൃദയഭേദകം ആയി പോയി എന്നു തുടങ്ങി നിരവധി കമന്റുകളാണ് വന്നത്.
വിവാഹമാണോ, ആരാണ് ആ ഭാഗ്യവതിയായ പെണ്‍കുട്ടി, ഇത് ജീവിതത്തിലെയാണോ അതോ സ്ക്രീനിലെയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും രാഹുലിന് ലഭിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം യാതൊരു മറുപടിയും നല്‍കിയിട്ടില്ല. അതേസമയം, നിരവധി താരങ്ങള്‍ രാഹുലിന് ആശംസ അറിയിച്ചിട്ടുണ്ട്.
