Malayalam
മോഹന്‍ലാലിനെ പോലെ മമ്മൂട്ടിയുടേതിന് അത്ര പബ്ലിസിറ്റി കിട്ടിയിട്ടില്ല; മമ്മൂട്ടിയുടെ പ്രകമ്പനം കൊള്ളിച്ച അഭിനയത്തെ കുറിച്ച് പുരുഷന്‍ കടലുണ്ടി
മോഹന്‍ലാലിനെ പോലെ മമ്മൂട്ടിയുടേതിന് അത്ര പബ്ലിസിറ്റി കിട്ടിയിട്ടില്ല; മമ്മൂട്ടിയുടെ പ്രകമ്പനം കൊള്ളിച്ച അഭിനയത്തെ കുറിച്ച് പുരുഷന്‍ കടലുണ്ടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് മനസ് തുറന്ന് സുഹൃത്തും രാഷ്ട്രീയ നേതാവുമായ പുരുഷന്‍ കടലുണ്ടി. മമ്മൂട്ടിയുടെ ഭീമന്‍ നാടകത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞു. ‘ഞാന്‍ കണ്ട് അത്ഭുതപ്പെട്ടത് ഭീമനാണ്, ഭീമന്‍ നാടകം. മമ്മൂട്ടി രണ്ട് രണ്ടര മണിക്കൂര്‍ നാടകത്തില്‍ കഷ്ടപ്പെട്ട് അഭിനയിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ.
ഞാന്‍ സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന കാലത്താണ്. എറണാകുളത്ത് വച്ചിട്ടായിരുന്നു. അപാരമായിട്ടുള്ള അഭിനയമായിരുന്നു അതില്‍. സിനിമയ്ക്ക് എന്ത് ടെക്‌നിക്കും ചെയ്യാം. പക്ഷെ ഇത് ലൈവല്ലേ. കഴിഞ്ഞതും ഞാന്‍ പോയി കൈ കൊടുത്ത് കെട്ടിപ്പിടിച്ചു’ പുരുഷന്‍ കടലുണ്ടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
”മഹാനടനായി മാറിയ ശേഷമാണ് ഇത്. മോഹന്‍ലാല്‍ കുറേ നാടകങ്ങളില്‍ അഭിനയിക്കുകയും പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷെ മമ്മൂട്ടിയുടേതിന് അത്ര പബ്ലിസിറ്റി കിട്ടിയിട്ടില്ല. ഇപ്പോഴും ഞാനത് ഓര്‍ക്കാറുണ്ട്. സദസിനെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു അഭിനയം. എംടിയോടുള്ളത് പോലെ ആരാധനയോടെയുള്ള സ്‌നേഹം തോന്നിയ മറ്റൊരു വ്യക്തിയാണ് മമ്മൂട്ടി”.
”ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമാണ്. പക്ഷെ ഞാന്‍ ഫോണ്‍ ചെയ്‌തോ സെറ്റില്‍ പോയോ ബുദ്ധിമുട്ടിക്കില്ല. ഒരിക്കല്‍ അദ്ദേഹം കോഴിക്കോട് മഹാറാണിയിലുണ്ടായിരുന്നു. ഞാന്‍ ഫോണ്‍ വിളിച്ചു. എന്നോട് ചെല്ലാന്‍ പറഞ്ഞു. ഞാന്‍ അവിടെ ചെന്നപ്പോള്‍, റിസപ്ഷനിലുള്ളവര്‍ക്ക് എന്നേയും അദ്ദേഹത്തേയും അറിയാം. പക്ഷെ ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയില്ലായിരുന്നു. റൂമില്‍ അദ്ദേഹത്തോടൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. ഓരോരുത്തരായി കൊടുത്ത വിട്ട ഭക്ഷണങ്ങളൊക്കെ എല്ലാവരും ചേര്‍ന്ന് കഴിക്കുകയായിരുന്നു”എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
