News
ധനുഷിന്റെ കര്‍ണനെ കേരളത്തിലെത്തിക്കുന്നത് ആശിര്‍വാദ്
ധനുഷിന്റെ കര്‍ണനെ കേരളത്തിലെത്തിക്കുന്നത് ആശിര്‍വാദ്
Published on
ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കര്ണ്ണന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ആശിര്‍വാദ്. പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രമാണ് കര്ണന്.
രജീഷ വിജയന് നായികയായി എത്തുന്ന ചിത്രം ഏപ്രില്‍ 9 നാണ് തിയേറ്ററുകളിലെത്തുന്നത്. രജീഷ വിജയന് അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.
ഗ്രാമീണ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം. ധനുഷ് ഇപ്പോള്‍ തന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമായ ‘ദി ഗ്രേ മാന്റെ’ ചിത്രീകരണ തിരക്കിലാണ്.
67 മത് ദേശീയ പുരസ്കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ധനുഷാണ്. വെട്രിമാരന് ചിത്രം അസുരനിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം നേടിയത്.
Continue Reading
You may also like...
