News
‘മലിനീകരണം മൂലം മനുഷ്യലിംഗം ചുരുങ്ങുന്നു’വെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി ദിയ മിര്‍സ ; വൈറലായി വാക്കുകള്‍
‘മലിനീകരണം മൂലം മനുഷ്യലിംഗം ചുരുങ്ങുന്നു’വെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി ദിയ മിര്‍സ ; വൈറലായി വാക്കുകള്‍
Published on

സ്ക്രീനില്‍ മാത്രമല്ല, കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലും സജീവ സാന്നിധ്യമാണ് നടി ദിയ മിര്‍സ. കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കേണ്ടതിന്റെ ആവശ്യകത, പ്രകൃതിവിഭവങ്ങള്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കേണ്ടതിന്റെയും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം തുടങ്ങി വിവിധ കാര്യങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ദിയ തന്റെ അഭിപ്രായം തുറന്നു പറയാറുണ്ട്.
പ്ലാസ്റ്റിക് രഹിതമായ ജീവിതവും പ്രകൃതി സംരക്ഷണവും മുന്‍നിര്‍ത്തി പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ജീവിതമാണ് താന്‍ നയിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോള്‍ മലിനീകരണവുമായി ബന്ധപ്പെട്ട് താരം നടത്തിയ ട്വീറ്റും ചര്‍ച്ചയാവുകയാണ്.
‘മലിനീകരണം മൂലം മനുഷ്യലിംഗം ചുരുങ്ങുന്നു’വെന്ന സ്കൈ ന്യൂസിന്റെ വാര്‍ത്തയോടായിരുന്നു ദിയയുടെ പ്രതികരണം. ‘ഇനിയെങ്കിലും കാലാവസ്ഥ വ്യതിയാനവും വായു മലിനീകരണവും ലോകം ഗൗരവമായി കാണുമായിരിക്കുമല്ലോ? എന്നായിരുന്നു ദിയയുടെ മറുപടി. താരത്തിന്റെ മറുപടി വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...