Malayalam
അവന് തേടി വന്നത് എന്നെ ആയിരുന്നില്ല എന്റെ ശരീരത്തെയായിരുന്നു; ബ്രേക്ക് അപ് ആയ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല
അവന് തേടി വന്നത് എന്നെ ആയിരുന്നില്ല എന്റെ ശരീരത്തെയായിരുന്നു; ബ്രേക്ക് അപ് ആയ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല
കെട്ടിയോളാണെന്റെ മാലാഖ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നായികയാണ് വീണ നന്ദകുമാര്‍. ചിത്രത്തിന്റെ വിജയത്തിന് ശേഷം ധാരാളം അവസങ്ങള്‍ താരത്തെ തേടി എത്തുന്നുണ്ട്. തന്റെ നിലപാടുകള്‍ എവിടെയും തുറന്ന് പറയാന്‍ മടി കാണിക്കാത്ത താരം ഈ അടുത്ത് തന്റെ പഴയ കാല അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടയ്ക്ക് വെച്ച് വീണയുടെ പ്രേമകഥകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരുന്നു. സ്കൂള്‍ പഠന കാലത്തുണ്ടായ പ്രണയ കഥയെക്കുറിച്ചാണ് താരം പറഞ്ഞത്. സ്കൂളില്‍ പഠിക്കുന്ന സമയത്ത് ആണ്‍കുട്ടികളോട് നല്ല കൂട്ടായിരുന്നു. അതില്‍ ഒരാളോട് എനിക്ക് ഭയങ്കര പ്രണയം തോന്നി. അന്ന് ഞാന്‍ അവനോട് തുറന്നു പറഞ്ഞപ്പോള്‍, അവന് അത് മൈന്‍ഡ് ചെയ്തില്ല. കുട്ടികാലത്ത് തന്നെ കാണാന്‍ ഒട്ടും കൊള്ളില്ലായിരുന്നുവെന്നും അതുകൊണ്ടാണ് അവന് ഇഷ്ടമല്ലാന്ന് പറഞ്ഞതെന്നും വീണ പറഞ്ഞു.
ഭംഗി ഇല്ലാഞ്ഞത് കൊണ്ടുതന്നെ ഞാന്‍ പ്രണയം പറഞ്ഞിട്ടുള്ളവര്‍ അത് നിഷേധിച്ചിട്ടേ ഉള്ളു. അവനും അങ്ങനെ തന്നെ ചെയ്തു. എന്നാല്‍ ഞാന്‍ സിനിമയില്‍ യെത്തിയപ്പോള്‍ എന്റെ മാറ്റങ്ങള്‍ കണ്ടു അവന് എന്നെ അന്വേഷിച്ച് വരുകയും ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ അപ്പോള്‍ തന്നെ അത് നിരസിക്കുകയും ചെയ്തു. കാരണം അവനു എന്നോട് അപ്പോള്‍ ആത്മാര്‍ത്ഥമായ പ്രണയം തോന്നിയത് കൊണ്ടൊന്നും അല്ലായിരുന്നു എന്നെ അന്വേഷിച്ചു വന്നത്.
അവനു എന്നെ ആയിരുന്നില്ല വേണ്ടത്, എന്റെ ശരീരത്തെ ആയിരുന്നു. എന്റെ ശരീരത്തിന് മാറ്റം വന്നപ്പോള്‍ ആണ് അവന് പ്രണയം പറഞ്ഞു എന്റെ അടുക്കല്‍ വന്നത്. അങ്ങനത്തെ രീതികളോടൊന്നും എനിക്ക് ഒട്ടും താല്പര്യം ഇല്ല. പ്രണയം ആണെങ്കില്‍ അതിന്റെ പരിശുദ്ധിയോട് കൂടി പ്രണയിക്കാന്‍ ആണ് എനിക്ക് ഇഷ്ട്ടം. അവന്റെ ഉദ്ദേശം മനസിലാക്കിയത് കൊണ്ട് തന്നെയാണ് ഞാന്‍ അത് നിരസിച്ചത് എന്നും താരം പറഞ്ഞു.
പ്രണയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എപ്പോഴും വാചാലയാകാറുള്ള വീണ താന്‍ നല്ലൊരു കാമുകിയായിരുന്നുവെന്നും അത് തന്റെ കാമുകന്മാരോട് ചോദിച്ചാല്‍ അറിയാമെന്നും പറയുന്നു. പല തവണ പ്രണയിച്ചിട്ടുണ്ട്, ബ്രേക്ക് അപ് ആയിട്ടുണ്ട്, എന്നാല്‍ അതിലൊന്നും തനിക്ക് കുറ്റബോധമില്ലെന്നും വീണ വ്യക്തമാക്കി. ഒരു അഭിമുഖത്തിലൂടെയായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
ബ്രേക്ക് അപ് ആയ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങള്‍ തന്നെയാണ്. അതില്‍ എന്റെ കാമുകന്മാര് മുതല്‍ ഞാന്‍ പരിചയപ്പെട്ട ആളുകള്‍വരെ. എല്ലാം നല്ലതിനുവേണ്ടി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പിറകോട്ട് ചിന്തിക്കുമ്പോള്‍ കാണുന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ സന്തോഷവതിയാണ്,’ വീണ പറയുന്നു. തന്റെ പ്രണയം നിരസിച്ച പയ്യന് തനിക്ക് പതിനെട്ട് വയസായപ്പോള്‍ പ്രണയാഭര്‍ത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നു മുന്‍പൊരു അഭിമുഖത്തില്‍ വീണ പറഞ്ഞിട്ടുണ്ട്. ‘സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞുവിട്ടു.”എന്നെ ഞാനായി ഉള്‍കൊള്ളുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്താതെ ശ്വസിക്കാനുള്ള സ്പെയ്സ് എനിക്കു നല്കുന്ന ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ല,’ ഭാവിവരനെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പം മുന്‍പൊരു അഭിമുഖത്തില്‍ വീണ പങ്കുവച്ചിരുന്നു.
