News
മടങ്ങി എത്തിയപ്പോള്‍ പാന്റിടാന്‍ പോലും മറന്നു പോയി; രസകരമായ അനുഭവം പങ്കുവെച്ച് മലൈക അറോറ
മടങ്ങി എത്തിയപ്പോള്‍ പാന്റിടാന്‍ പോലും മറന്നു പോയി; രസകരമായ അനുഭവം പങ്കുവെച്ച് മലൈക അറോറ
ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടി മലൈക അറോറ. 47 വയസ്സിലും ഹോട്ട്നെസ്സിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ് താരം. വര്‍ക്ക് ഔട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം പങ്കുവെച്ച് എത്താറുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുമ്പാണ് താരത്തിന് കോവിഡ് സ്ഥീരികരിച്ചത്. വളരെ പെട്ടെന്ന് തന്നെ കോവിഡ് മോചിതയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ അനുഭവങ്ങള്‍ പങ്കിടുന്ന മലൈകയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പാണ് വൈറലാകുന്നത്.
പണ്ടുകാലത്ത് വീട്ടില്‍ ആരെങ്കിലും വന്നാല്‍, ‘പേടിക്കേണ്ട, ഞങ്ങളുടെ നായയെ വാക്സിനേറ്റ് ചെയ്തിട്ടുണ്ട്’ എന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ ഞങ്ങള്‍ വാക്സിന് എടുത്തിട്ടുണ്ട് എന്നാണ് പറയുന്നത് എന്നും മലൈക പറയുന്നു. ഒരിടയ്ക്ക് വെച്ച് പാന്റ് ഇടാന്‍ മറന്നു പോയ ഒരു സാഹചര്യത്തെ കുറിച്ചും മലൈക രസകരമായ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോള്‍ റെസ്റ്റോറന്റുകളിലെ ടോയ്ലെറ്റുകള് ഉപയോഗിക്കാന്‍ നേരം ജാഗരൂകയാണ്. ശുചിമുറി തുറക്കുന്നത് കൈമുട്ടുകൊണ്ടാണ്, കാലു കൊണ്ട് ടോയ്ലെറ്റ് സീറ്റ് ഉയര്‍ത്തും, ഫ്ലഷ് അടിക്കുന്നത് ടിഷ്യൂ കയ്യില്‍ പിടിച്ചാണ്, ശേഷം ടോയ്ലറ്റ് വാതില്‍ കൈമുട്ടുകൊണ്ടു തുറക്കും. മലൈക കുറിച്ചു
അതുകഴിഞ്ഞ് തന്റെ ടേബിളിലേക്കു മടങ്ങിയെത്തുമ്പോഴാണ് പാന്റ് ഇടാന്‍ മറന്നുപോയ കാര്യം ഓര്‍ക്കുക എന്ന് മലൈക. സാധാരണ ഗതിയില്‍ എപ്പോഴും ഫാഷന്‍, ഫിറ്റ്നസ് കാര്യങ്ങളാണ് മലൈക എഴുതുകയോ പോസ്റ്റ് ഇടുകയോ ഉള്ളത്. അതുകൊണ്ടു തന്നെ രസകരമായ അനുഭവം പങ്കിട്ടത് പെട്ടെന്ന് തന്നെ വൈറലായി മാറിയിരിക്കുകയാണ്.
