News
‘പഠാന്‍’ ചിത്രത്തില്‍ അഭിനയിച്ചതിന് കിംഗ് ഖാന്‍ വാങ്ങിയ പ്രതിഫലം കേട്ടോ..!ഞെട്ടിത്തരിച്ച് ആരാധകര്‍
‘പഠാന്‍’ ചിത്രത്തില്‍ അഭിനയിച്ചതിന് കിംഗ് ഖാന്‍ വാങ്ങിയ പ്രതിഫലം കേട്ടോ..!ഞെട്ടിത്തരിച്ച് ആരാധകര്‍
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പഠാന്‍ എത്ര ചിത്രത്തിലൂടെ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍. യാശ് രാജ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു രഹസാന്വേഷണ ഏജന്റിന്റെ റോളിലാണ് താരം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
വളരെ രഹസ്യമായി ആണ് ഈ സിനിമയുടെ ചിത്രീകരണവും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എല്ലാം നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ചിത്രം സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു വിവരവും ഇതുവരെ പുറത്തു വിട്ടിട്ടില്ല.
എന്നാല്‍, പഠാനില്‍ അഭിനയിച്ചതിന് ഭീമന്‍ തുക താരം ഈടാക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം 100 കോടി രൂപയാണ് ഷാരുഖ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത് എന്നാണ് അറിയുന്നത്.
2022 ല്‍ ആകും പഠാന്‍ റിലീസ് ചെയ്യുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്ന തിയേറ്ററുകള്‍ അടുത്ത വര്‍ഷത്തോടു കൂടി ശരിയാകുമെന്ന പ്രതീക്ഷയിലാണ് ച്ിത്രം അടുത്ത വര്‍ഷത്തേയ്ക്ക് നീട്ടി വെച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് പഠാന്റെ ചിത്രീകരണം തുടങ്ങിയത്. ഷാറൂഖ് ഖാന് പുറമെ ദീപിക പദുക്കോണും ജോണ്‍ അബ്രഹാമും ഈ ചിത്രത്തില്‍ അഭിനിയിക്കുന്നുണ്ട്.
