സിനിമ താരങ്ങള്‍ തങ്ങളുടെ ബാല്യകാല ചിത്രങ്ങളും കുടുംബ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നത് സോഷ്യല്‍ മീഡിയയിലെ സ്ഥീരം കാഴ്ചയാണ്.
തന്റെ പ്രിയപ്പെട്ട പപ്പയ്ക്ക് 60-ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മനോഹരമായ കുടുംബ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്ക ശര്‍മ.
സത്യസന്ധത, അനുകമ്പ, സ്വീകാര്യത, നീതി എന്നിവയുടെ ശക്തി തന്നെ പഠിപ്പിച്ചത് തന്റെ പപ്പയാണെന്നും, തന്നെ വളരെയധികം പിന്തുണയ്ക്കുകയും അദ്ദേഹത്തിന് മാത്രം സാധിക്കുന്ന വിധത്തില്‍ സ്നേഹിക്കുകയും ചെയ്തുവെന്നും അനുഷ്ക കുറിപ്പില്‍ പറയുന്നു. അനുഷ്കയുടെ പിതാവ് അജയ് കുമാര്‍ ശര്‍മ ഒരു റിട്ടയേഡ് ആര്‍മി ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ ദിവസം അഹമ്മദാബാദ് എയര്‍പോട്ടില്‍ മകള്‍ വാമികയ്ക്കൊപ്പമുളള അനുഷ്കയുടേയും വിരാടിന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ചിത്രത്തില്‍ കുഞ്ഞിനെ എടുത്ത് നടക്കുന്ന അനുഷ്കയേയും ഭാര്യയ്ക്കും മകള്‍ക്കും പുറകില്‍ ബാഗും പെട്ടിയുമെടുത്ത് നടക്കുന്ന കോഹ്ലിയേയും കാണാമായിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...