Malayalam
പ്രശസ്ത നടനുമായി വിവാഹം, വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധം വേര്‍പ്പെടുത്തി!; ഈ മമ്മൂട്ടി നായികയെ ഓര്‍മ്മയുണ്ടോ
പ്രശസ്ത നടനുമായി വിവാഹം, വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധം വേര്‍പ്പെടുത്തി!; ഈ മമ്മൂട്ടി നായികയെ ഓര്‍മ്മയുണ്ടോ
ബാലതാരമായി സിനിമയിലെത്തി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അഞ്ജു പ്രഭാകര്‍. നിറപ്പകിട്ട്, ജാനകീയം,ജ്വലനം,ഈ രാവില്‍,നരിമാന് തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിനായി. മോഹന്‍ലാല്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള മുന്‍നിര നായകന്മാര്ക്കൊപ്പം അഭിനയിക്കുവാനും താരത്തിനായി. മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്ക്കുന്ന സമയം ആണ് അഞ്ജു സിനിമയില്‍ നിന്നും അപ്രത്യക്ഷ ആകുന്നത്.
ഏറെ നാളുകള്‍ താരത്തിന്റെ വിശേഷങ്ങള്‍ ഒന്നും അറിയാതെ ഇരുന്നതു കൊണ്ടു തന്നെ അഞ്ജു മരണപെട്ടു എന്നുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. സമൂഹ മാധ്യമങ്ങള്‍ എല്ലാം തന്നെ താരത്തിന്റെ മരണ വാര്‍ത്തയില്‍ പ്രതികരിച്ചു കൊണ്ട് ആദരാഞ്ജലികള്‍ വരെ അര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം പ്രതികരിച്ചു കൊണ്ട് താരം എത്തുകയും ചെയ്തിരുന്നു. വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഞാനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് എന്നേയും എന്റെ കുടുംബത്തേയും മാനസികമായി തളര്‍ത്തുന്നു എന്നായിരുന്നു അഞ്ജു അന്ന് പറഞ്ഞത്.
അഞ്ജു തന്റെ രണ്ടാമത്തെ വയസ്സുമുതലാണ് അഞ്ജു ബാലതാരമായി സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് താഴ്വാരം കൗരവര്‍, കോട്ടയം കുഞ്ഞച്ചന്, നീലഗിരി തുടങ്ങിയവ അഞ്ജുവിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.1992 ല്‍ കിഴക്കന്‍ പാത്രോസ് സിനിമയില്‍ കുഞ്ചുമോളായി അഭിനയിച്ചു. മിന്നാരത്തിലെ ടീന, അറബിക്കടലോരം എന്ന ഹിറ്റ് ചിത്രം ക്ലാര ,നരിമാനീളെ അമ്മിണി തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന മലയാളം സിനിമകള്‍. മാത്രമല്ല, മിനിസ്ക്രീനിലും സജീവമായിരുന്നു താരം. സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ചിതി, ദൂരദര്‍ശനില്‍ മനസി, സണ്‍ ടിവിയില്‍ അഗല്‍ വിലക്കുഗല്‍ എന്നിവയില്‍ ശ്രദ്ധേയ വേഷത്തിലൂടെയായിരുന്നു താരം തിളങ്ങിയത്.
പ്രശസ്ത കന്നഡ നടന് ടൈഗര്‍ പ്രഭാകര്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. എന്നാല്‍ വിവാഹ ജീവിതത്തിലെ അസ്വാരസ്ത്യങ്ങള് കാരണം ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തി. ഇരുവര്‍ക്കുമായി അര്ജുന് എന്നൊരു മകന് ഉണ്ട്. നിലവില്‍ മലയാളം മിനിസ്ക്രീന്‍ വിട്ട് തമിഴ് സീരിയലുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അഞ്ജു. സിനിമയില്‍ നിന്നും സീരിയലിലും നിന്നും മാറി എങ്കിലും ഇപ്പോഴും മലയാളം പ്രേക്ഷകര്‍ക്ക് താരത്തിനോട് പ്രത്യേക ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കെല്ലാം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാലും അത്രയ്ക്ക് സജീവമല്ല അഞ്ജു.
