News
ലെഹങ്കയില്‍ മനോഹരിയായി പൂജ ഹെഗ്ഡെ, വൈറലായി ചിത്രങ്ങള്‍
ലെഹങ്കയില്‍ മനോഹരിയായി പൂജ ഹെഗ്ഡെ, വൈറലായി ചിത്രങ്ങള്‍
സിനിമകളുടെ തിരക്കിലാണ് നടി പൂജാ ഹെഗ്ഡെ. തെലുങ്കിലും ബോളിവുഡിലും ഒരുപിടി ചിത്രങ്ങളാണ് പൂജയ്ക്ക്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂജ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ലെഹഭ്കയില് മനോഹരിയായി എത്തിയ പൂജയുട ചിത്രങ്ങളാണ്് വൈറലായിരിക്കുന്നത്.
2010ല്‍ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തില്‍ രണ്ടാം റണ്ണറപ്പായിരുന്നു പൂജ. ശേഷം മിസ്കിന്റെ 2012ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദി യിലൂടെ അഭിനയരംഗത്തേക്ക് കടന്നു. തുടര്‍ന്ന് തെലുങ്കിലും ഹിന്ദിയിലും നിറഞ്ഞ് നില്‍ക്കുകയാണ് താരം.
യാത്രകള്‍ ചെയ്യാന്‍ ഏറെ ഇഷ്ടമുള്ള പൂജ തന്റെ യാത്രാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. സൗദി അറേബ്യയില്‍ പോയപ്പോള്‍ ആദ്യം വിചാരിച്ചത് അവിടെ കാണാന്‍ എന്താണ് ഉള്ളത് എന്നതായിരുന്നു. അവിടെ എന്തൊക്കെയാണ് കാണാനുള്ളതെന്ന് നമുക്കറിയില്ലല്ലോ. അപ്പോഴാണ് അവിടെയുള്ള അലൂല എന്ന സ്ഥലത്തേക്ക് പോകുന്നത്.
നിറയെ മാളുകള്‍ ഒക്കെ ഉള്ള ഒരു സ്ഥലം. ആ യാത്ര ഏറെ മനോഹരവും അതുല്യമായ ഒരു അനുഭവവുമായിരുന്നു. കൂടെ ഒരാളോ അല്ലെങ്കില്‍ കൂട്ടുകാരോ ഉണ്ടാകുന്നതാണ് ഒറ്റയ്ക്ക് പോകുന്നതിനേക്കാള്‍ ഇഷ്ടം.ഇതുവരെ പോയതില്‍ വച്ച് ഏറ്റവും റൊമാന്റിക് ആയ ഡെസ്റ്റിനേഷന്‍ പാരീസ് ആണ് എന്നും പൂജാ ഹെഗ്ഡെ പറയുന്നു.
