Malayalam
തിലകന് ‘ആട്ടിന്‍തോലിട്ട ചെന്നായ്’ എന്ന വിവാദ പരാമര്‍ശത്തിന്റെ സത്യാവസ്ഥ ഇതാണ്! തുറന്ന് പറഞ്ഞ് സത്യന് അന്തിക്കാട്
തിലകന് ‘ആട്ടിന്‍തോലിട്ട ചെന്നായ്’ എന്ന വിവാദ പരാമര്‍ശത്തിന്റെ സത്യാവസ്ഥ ഇതാണ്! തുറന്ന് പറഞ്ഞ് സത്യന് അന്തിക്കാട്
മലയാളി പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന് അന്തിക്കാട്. ഇന്നും അദ്ദേഹത്തിന്റെ തുടക്കക്കാലം മുതലുള്ള ചിത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. നാട്ടിന്‍പുറത്തെ കഥകളുമായിട്ടാണ് സംവിധായകന് അധികവും പ്രേക്ഷകരുടെ മുന്നില്‍ എത്താറുള്ളത്.
സത്യന് അന്തിക്കാട് ചിത്രങ്ങളിലെ നിറ സാന്നിധ്യമാണ് മഹാനടന് തിലകന്. കുറെ നാളുകള്‍ക്ക് മുന്‍പ് തിലകനെ കുറിച്ച് സത്യന് അന്തിക്കാട് നടത്തിയ ഒരു പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്. ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ആട്ടിന്‍ തോലിട്ട ചെന്നായ് ആണ് തിലകന് ചേട്ടന് എന്ന് ഞാന്‍ പറഞ്ഞതായിട്ടായിരുന്നു അന്നത്തെ വിവാദം. പക്ഷേ ഞാന്‍ അന്ന് പറഞ്ഞത്. ‘ചെന്നായ തോലിട്ട ആട്ടിന്‍ കുട്ടിയാണ് തിലകന് ചേട്ടന്’ എന്നായിരുന്നു. ചിലര്‍ അതിനെ മറ്റൊരു രീതിയില്‍ വളച്ചൊടിക്കുകയായിരുന്നു. അത് തിലകന് ചേട്ടനെ ഞാന്‍ പ്രശംസിച്ചതാണ്. അത് നേരിട്ട് സംസാരിക്കുമ്പോള്‍ ഞാന്‍ പറയാറുള്ളതാണ്. പുലിയുടെ ഭാവത്തില്‍ നടക്കുന്ന ഒരു മാന്‍കുട്ടിയെ പോലെ മനസ്സുള്ള ആളാണ് തിലകന് ചേട്ടന്.
ഞാന്‍ അത് തിലകന് ചേട്ടനെ അംഗീകരിച്ചു കൊണ്ടാണ് പറഞ്ഞത്. അദ്ദേഹം പുറമേ കാണുന്ന രീതിയിലുള്ള ഭീകരന് ഒന്നുമായിരുന്നില്ല. ഒരു പത്ത് മിനിറ്റ് കൊണ്ട് എന്തെങ്കിലും പറഞ്ഞാല്‍ കരയിപ്പിക്കാന്‍ കഴിയുന്ന ഒരു നല്ല മനസ്സിന് ഉടമയായിരുന്നു. പക്ഷേ വളരെ പെട്ടെന്ന് പ്രകോപിതനാകുകയും, വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്ന ഒരാളാണ്.
അത് ഞാന്‍ ഒരിക്കലും മോശമായ രീതിയില്‍ അല്ല പരാമര്‍ശിച്ചത്. ‘ചെന്നായ തോലിട്ട ആട്ടിന്‍ കുട്ടിയാണ്’ എന്നാണ് പറഞ്ഞത്. അത് പോലും തിലകന് ചേട്ടന് തെറ്റിദ്ധരിക്കും. പക്ഷേ തിലകന് ചേട്ടന്റെ കയ്യില്‍ നിന്ന് അതിന്റെ പേരില്‍ രണ്ടു തല്ല് വാങ്ങിയാലും എനിക്ക് പ്രശ്നമൊന്നുമുണ്ടാകില്ല’. സത്യന് അന്തിക്കാട് പറയുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് മനസ്സില്‍ തട്ടിയ മമ്മൂട്ടി ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് സത്യന് അന്തിക്കാട് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ പരാജയത്തിന് ശേഷം മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ മനസ്സില്‍ തട്ടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മമ്മൂട്ടിയുമായി ചെയ്ത സിനിമ ശ്രീനിവാസന് തിരക്കഥയെഴുതിയ ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞു.
എന്നെ നായകനാക്കി പലരും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ട്, നിങ്ങള്‍ക്കതിനു കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്.മമ്മൂട്ടി പറഞ്ഞ ആ വാചകം എന്റെ മനസ്സില്‍ കൊണ്ടു.
അങ്ങനെ ഒരു വാശിപ്പുറത്ത് ചെയ്ത സിനിമയാണ് ‘അര്‍ത്ഥം’. മമ്മൂട്ടിയുടെ ആകാര ഭംഗി, മുഖ സൗന്ദര്യം, വേഷവിധാനം അതിനെല്ലാം പ്രാധാന്യം നല്കി കൊണ്ട് പ്രേക്ഷകനെ കൊതിപ്പിക്കുന്ന വിധം ഒരു സിനിമ ചെയ്യണം എന്നാണ് അതിന്റെ രചയിതാവായ വേണുനാഗവള്ളിയോട് ഞാന്‍ പറഞ്ഞത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
