Malayalam
നായകന്മാര് അവരാണെന്ന് അറിഞ്ഞപ്പോള്‍ അറ്റാക്ക് വന്നു; തുറന്ന് പറഞ്ഞ് തിങ്കള്‍കലമാനിലെ കീര്‍ത്തി
നായകന്മാര് അവരാണെന്ന് അറിഞ്ഞപ്പോള്‍ അറ്റാക്ക് വന്നു; തുറന്ന് പറഞ്ഞ് തിങ്കള്‍കലമാനിലെ കീര്‍ത്തി
ജനപ്രിയ പരമ്പരയായ കസ്തൂരിമാനിലൂടെ പ്രേക്ഷകമനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് ഹരിത ജി നായര്‍. കസ്തൂരിമാനിലെ കാവ്യയുടെ പ്രിയപ്പെട്ട കൂട്ടുകാരിയും നാത്തൂനുമായി ആണ് ഹരിത പ്രേക്ഷക മുന്നില്‍ എത്തുന്നത്. നഴ്സിംഗ് ജോലിക്കിടെ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും അതിലൂടെ അഭിനയ രംഗത്തേക്ക് കടക്കുകയും ചെയ്ത ഹരിത സഹനടി എന്ന പരിവേഷത്തില്‍ നിന്ന് മുഖ്യകഥാപാത്രമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന തിങ്കള്‍ക്കലമാന്‍ എന്ന സീരിയലില്‍ കീര്‍ത്തി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ഹരിത.
ഒരു ത്രികോണ പ്രണയത്തിന്റെ കഥപറയുന്ന സീരിയലില്‍ നല്ലൊരു നര്‍ത്തകി കൂടിയാണ് കീര്‍ത്തി. സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന എക്സൈറ്റ്മെന്റ് ആയിരുന്നില്ല, മറിച്ച് കീര്‍ത്തി എന്ന ഇത്രയും മികച്ച കഥാപാത്രം എങ്ങനെ അവതരിപ്പിക്കും എന്ന കാര്യത്തിലായിരുന്നു ആശങ്ക എന്നും ഹരിത പറഞ്ഞു. ഒരു അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഈ കഥാപാത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ചത് , ഈ കഥാപാത്രത്തോടുള്ള തന്റെ ജീവിതത്തിനുള്ള സാമ്യതകളാണ് എന്നും ഹരിത പറഞ്ഞു. ‘
തന്നെ പോലെ കീര്‍ത്തിയും ഒരു നേഴ്സ് ആണ്. താരോദയം റിയാലിറ്റി ഷോയില്‍ ഞാന്‍ നേഴ്സ് ആണെന്ന് പറഞ്ഞപ്പോള്‍, എനിക്ക് അവര്‍ അഭിനയിക്കാന്‍ തന്ന ഒരു സന്ദര്‍ഭം ഉണ്ട്. മുത്തശ്ശന് നിര്‍ബന്ധിച്ചു മരുന്നു കൊടുക്കുന്ന രംഗം, അത് ഞാന്‍ സീരിയലിലും ഈയിടെ അഭിനയിച്ചു. കീര്‍ത്തിക്കും ഹരിതക്കും നൃത്തത്തോടുള്ള ആരാധന ഒരുപോലെയാണ്. കീര്‍ത്തി ശാസ്ത്രീതമായി അത് അഭ്യസിച്ചു, എനിക്കതിനു കഴിഞ്ഞില്ല. അരങ്ങേറ്റത്തിന് ശേഷം നൃത്തം പഠിക്കാന്‍ പറ്റിയില്ല. പക്ഷെ ആ ആഗ്രഹം ഈ കഥാപാത്രത്തിലൂടെ ഞാന്‍ സാധിക്കുകയാണ്. ഞാന്‍ സ്വപ്നം കണ്ട ജീവിതം ജീവിക്കുന്നത്പോലെ ഉണ്ട്,’ താരം കൂട്ടിച്ചേര്‍ത്തു.
ഒരു ത്രികോണ പ്രണയത്തിന്റെ കഥപറയുന്ന സീരിയലില്‍ ചേട്ടനും അനിയനും ഒരുപോലെ പ്രണയിക്കുന്ന പെണ്‍കുട്ടിയാണ് കീര്‍ത്തി. ജേഷ്ടാനുജന്മാരായി എത്തുന്നതാകട്ടെ, മലയാളത്തിന്റെ പ്രിയ താരങ്ങളായ റേയ്ജനും കൃഷ്ണയുമാണ്. തന്റെ നായകന്മാര് ഇവര്‍ രണ്ട് പേരാണെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നു എന്നാണ് ഹരിത പറയുന്നത്.
ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരു പോലെ തിളങ്ങി നില്ക്കുന്ന താരമാണ് കൃഷ്ണ. അയാള്‍ കഥയെഴുതുകയാണ്, ദയ, ഷാജഹാന്, ഹരികൃഷ്ണന്‍സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെയും മിനിസ്ക്രീന്‍ പരമ്പകളിലൂടെയും കൃഷ്ണ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ
റൊമാന്റിക് റോളുകളുടെ വലിയ ആരാധികയാണ് താന്‍ എന്നും റേയ്ജന്റെ ഹിറ്റ് സീരിയലായിരുന്ന ആത്മസഖി സീരിയലിലെ അഭിനയം വളരെ ഇഷ്ടമായിരുന്നുവെന്നും ഹരിത പറയുന്നു. ഇവരെയെല്ലാം കണ്ടപ്പോള്‍ ഒരു ഫാന്‍ ഗേള്‍ മൊമെന്റ് തന്നെ ആയിരുന്നു്വെന്നും സീരിയലിലെപോലെ തന്നെ ഞങ്ങള്‍ നല്ല കമ്പനി ആണെന്നും താരം പറയുന്നു.
എന്നാല്‍ തന്റെ നായകന്മാരെക്കാള് ഏറ്റവും കൂടുതല്‍ പേടി ശാലു മേനോനെ ആയിരുന്നു എന്നാണ് ഹരിത പറയുന്നത്. ശാലുവിന് മുന്നില്‍ നൃത്തം ചെയ്യേണ്ട സീന്‍ വന്നപ്പോള്‍ ശരിക്കും വിറച്ചുപോയി എന്നും ഹരിത ഓര്‍ക്കുന്നു. വല്ലാതെ ടെന്‍ഷന്‍ അടിച്ചു പോയി. അത് മുഖത്തു വ്യക്തമായിരുന്നിരിക്കാം, അന്ന് അവര്‍ എന്നെ വന്നു സമാധാനിപ്പിച്ചിരുന്നു. എന്റെ മുന്നില്‍ ഡാന്‍സ് കളി്ക്കാന്‍ പേടിയാണെങ്കില്‍ ഞാന്‍ കണ്ണടക്കാം എന്ന് കളിയാക്കുകയും ചെയ്തു. എന്നാല്‍ ഷോട്ടിന് ശേഷം ശാലു തന്നെ അഭിനനന്ദിച്ചുവെന്നും ഒരു തുടക്കകാരിയായ തനിക്ക് വലിയ ഒരു അംഗീകാരം ആയിരുന്നു അത് എന്നും ഹരിത പറഞ്ഞു.
സീരിയലിലെ പോലെ ജീവിതത്തില്‍ ഒരു ത്രികോണ പ്രണയം ഉണ്ടായാല്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചാലും ഹരിതയ്ക്ക് കൃത്യമായ ഉത്തരമുണ്ട.് ‘നിങ്ങള്‍ നിങ്ങളായി തന്നെ നില്ക്കുക, അത്ര തന്നെ. പിന്നെ രണ്ടുപേരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കാന്‍ ഒരു പ്രയാസവും ഉണ്ടാകില്ല. അവരില്‍ ഒരാള്‍ നമുക്ക് എപ്പോഴും പ്രിയപ്പെട്ടതായിരിക്കും, അവിടെ ഒരു കണ്ഫ്യൂഷന് ഉണ്ടാകില്ല. ആ ആളെ നിങ്ങള്‍ക്ക് കൃത്യമായി അറിയാമായിരിക്കും,’ എന്നും ഹരിത പറഞ്ഞു നിര്‍ത്തി.
ഒരു ത്രികോണ പ്രണയത്തിന്റെ കഥപറയുന്ന സീരിയലില്‍ നല്ലൊരു നര്‍ത്തകി കൂടിയാണ് കീര്‍ത്തി. സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന എക്സൈറ്റ്മെന്റ് ആയിരുന്നില്ല, മറിച്ച് കീര്‍ത്തി എന്ന ഇത്രയും മികച്ച കഥാപാത്രം എങ്ങനെ അവതരിപ്പിക്കും എന്ന കാര്യത്തിലായിരുന്നു ആശങ്ക എന്നും ഹരിത പറഞ്ഞു. ഈ കഥാപാത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ചത് , ഈ കഥാപാത്രത്തോടുള്ള തന്റെ ജീവിതത്തിനുള്ള സാമ്യതകളാണ് എന്നും ഹരിത പറഞ്ഞു. ‘
