Malayalam
‘എവിടെ നിന്നു വന്നു, എങ്ങോട്ടു പോയി എന്നറിയില്ല”; അപ്രതീക്ഷിത കമന്റുമായി നടി ശ്രീദേവിക
‘എവിടെ നിന്നു വന്നു, എങ്ങോട്ടു പോയി എന്നറിയില്ല”; അപ്രതീക്ഷിത കമന്റുമായി നടി ശ്രീദേവിക
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ശ്രീദേവിക. കേരള ഹൗസ് ഉടന്‍ വില്പനയ്ക്ക്, അവന് ചാണ്ടിയുടെ മകന് എന്നു തുടങ്ങി കുറച്ച് നല്ല സിനിമകളില്‍ കൂടി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ചേക്കേറാന്‍ താരത്തിനായി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കമന്റിലൂടെ സോഷ്യല്‍ മീഡിയ നിറഞ്ഞ് നില്‍ക്കുകയാണ് താരം.
ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ഫീല്‍ഡ് ഔട്ട് ആയ നടികളുടെ ട്രോളിനു താഴെയാണ് ശ്രീദേവിയെക്കുറിച്ച് ഒരാള്‍ കമന്റ് ചെയ്തത്. ‘ഈ നടി എവിടെ നിന്നു വന്നു, എങ്ങോട്ടു പോയി എന്നറിയില്ല’ എന്നായിരുന്നു കമന്റ്. പാര്ഥന് കണ്ട പരലോകം എന്ന സിനിമയിലെ ശ്രീവേദികയുടെ ചിത്രവും ഉള്‍പ്പെടുത്തിയായിരുന്നു ട്രോള്‍.
എന്നാല്‍ ട്രോള്‍ ശ്രദ്ധിച്ച ശ്രീദേവിക ഉടന്‍തന്നെ മറുപടി നല്‍കുകയും ചെയ്തു. ‘ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ട്, ബ്രോ’ എന്നായിരുന്നു ശ്രീദേവികയുടെ മറുപടി.
എന്തായാലും നടിയുടെ അപ്രതീക്ഷിതമായ ഇടപെടല്‍ പ്രേക്ഷകരും ഏറ്റെടുത്തു. പാലക്കാട് സ്വദേശിയായ ശ്രീദേവികയുടെ യഥാര്‍ഥ പേര് ശ്രീദേവി പണിക്കര്‍ എന്നാണ്. മോഡലിങിലൂടെയാണ് ശ്രീദേവിക തന്റെ കരിയറിന് തുടക്കമിടുന്നത്.
2004 ല്‍ രാമകൃഷ്ണ എന്ന തമിഴ് ചിത്രത്തില്‍ നായികയായാണ് ശ്രീദേവിക അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടര്‍ന്ന് കേരള ഹൗസ് ഉടന്‍ വില്‍പ്പനയ്ക്ക് എന്ന സിനിമയിലും നായികയായി. 2010 ല്‍ ശ്രീദേവിക വിവാഹിതയായി.മലയാളം, തമിഴ്, കടന്ന ഭാഷകളിലായി 16 സിനിമകളില്‍ അഭിനയിച്ചു. 2018ല്‍ റിലീസ് ചെയ്ത കുപ്രസിദ്ധ പയ്യനിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
