Malayalam
അപൂര്‍വ ജീവിയെ കാണിച്ചു തരാം എന്നു പറഞ്ഞ് രണ്ട് കരടികളും ഒരു കുരങ്ങനും യൂട്യൂബ് ചാനല്‍ തുടങ്ങി; റിമി ടോമിയെ ട്രോളി പിഷാരടി
അപൂര്‍വ ജീവിയെ കാണിച്ചു തരാം എന്നു പറഞ്ഞ് രണ്ട് കരടികളും ഒരു കുരങ്ങനും യൂട്യൂബ് ചാനല്‍ തുടങ്ങി; റിമി ടോമിയെ ട്രോളി പിഷാരടി
ഗായികയായും അവതാരകയായും നടിയായും എല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ റിമി ടോമി തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ലോക്ക്ഡൗണ്‍ സമയം സ്വന്തമായൊരു യൂട്യൂബ് ചാനല്‍ തുടങ്ങുകയും ഡാന്‍സിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.
ഇപ്പോഴിതാ റിമിയുടെ യൂട്യൂബ് ചാനലിനെക്കുറിച്ചുള്ള രമേഷ് പിഷാരടിയുടെ വാക്കുകളാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. റിയാലിറ്റി ഷോയില്‍ വെച്ചാണ് റിമിയെ പിഷാരടി ട്രോളിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്കുള്ള റിമിയുടെ യാത്രകളും യാത്രാവിവരണങ്ങളും എടുത്തു പറഞ്ഞു കൊണ്ടാണ് രമേഷ് പിഷാരടി എല്ലാവരെയും ചിരിപ്പിച്ചത്.
രാജസ്ഥാനിലെ അപൂര്‍വ ജീവികളെയൊക്കെ കാണിച്ചു തരാം എന്നു പറഞ്ഞ് റിമി തന്റെ ചാനലിലൂടെ വീഡിയോകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ റിമി എന്ന ഒരു അപൂര്‍വ ജീവിയെ കാണിച്ചു തരാം എന്നു പറഞ്ഞ് രാജസ്ഥാനിലെ രണ്ട് കരടികളും ഒരു കുരങ്ങനും യൂട്യൂബ് ചാനല്‍ തുടങ്ങി.
റിമി അവരെ ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോ അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും തമാശ രൂപേണ പറഞ്ഞു. റിമിയെ സിംഹം ഉപദ്രവിക്കാന്‍ പോയാലും ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യണം ബെല്‍ ഐക്കണ്‍ പ്രസ് ചെയ്യണം എന്നായിരിക്കും റിമി പറയുക എന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു
