Malayalam
ഉസ്താദ് ഹോട്ടലില്‍ നിന്നും ബോളിവുഡിലേയ്ക്ക്.., മലയാളത്തില്‍ നിന്നും മാറി നിന്നത് മനഃപൂര്‍വമല്ല
ഉസ്താദ് ഹോട്ടലില്‍ നിന്നും ബോളിവുഡിലേയ്ക്ക്.., മലയാളത്തില്‍ നിന്നും മാറി നിന്നത് മനഃപൂര്‍വമല്ല
ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതാരമാണ് സിജ റോസ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സിജ രാജേഷ് പിള്ളയുടെ ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലൂടെ ബോളിവുഡിലും എത്തിയിരുന്നു.
തമിഴില്‍ വിജയ് സേതുപതി, വിജയ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും വേഷമിട്ടു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ ഒരു കഥാപാത്രത്തിലൂടെ തിരിച്ചെത്തുകയാണ് സിജ. സുരാജ് വെഞ്ഞാറമൂട് പ്രധാനവേഷത്തിലെത്തുന്ന റോയ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം.
മലയാളത്തില്‍ നിന്ന് മനഃപൂര്‍വം ഒരു ബ്രേക്ക് എടുത്തതല്ലെന്നാണ് സിജ പറയുന്നത്. തനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന കാമ്പുള്ള ഒരു നല്ല കഥാപാത്രത്തെ കാത്തിരിക്കുകയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഷൂട്ടിങ് ഇല്ലാതിരുന്നതുകൊണ്ട് പല ഇഷ്ടങ്ങളും പൊടി തട്ടിയെടുത്തു. ഞാനൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്. സിനിമയില്‍ എത്തിയതിന് ശേഷം എനിക്ക് നൃത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോക്ഡൗണ്‍ കാലത്ത് വീണ്ടും പ്രാക്ടീസ് തുടങ്ങി.
അതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടപ്പോഴാണ് ഞാന്‍ ഡാന്സറാണെന്ന സത്യം പലരും മനസ്സിലാക്കുന്നത്. അതുപോലെ കോഫി ആര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചതും ഈ ലോക്ഡൗണ്‍ കാലത്താണ്. കോഫി ഉപയോഗിച്ചു കൊണ്ടുള്ള ചിത്രം വരയാണത്. അതിന് വേണ്ടി ഇന്‍സ്റ്റഗ്രാമില്‍ ബ്രൂ സ്റ്റെയിന്‍സ് എന്ന പേരില്‍ ഒരു പേജും തുടങ്ങി. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കസ്റ്റമൈസ്ഡ് വര്‍ക്കുകള്‍ ചെയ്തു കൊടുക്കാറുണ്ട് എന്നും താരം പറയുന്നു.
ഞാന്‍ കാത്തിരുന്ന ഒരു കഥാപാത്രമാണ് റോയിയിലേത്. ഡയറക്ടര്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ വല്ലാതെ എക്സൈറ്റഡായി. മാത്രവുമല്ല സുരാജ് വെഞ്ഞാറമൂടിനെപ്പോലുള്ള ഒരു മികച്ച നടനൊപ്പം അഭിനയിക്കാന്‍ സാധിക്കുക എന്നത് വലിയ ഭാഗ്യമാണ്. തുടക്കത്തില്‍ എനിക്ക് സുരാജേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു.
എന്നാല്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ അത് മാറി. കൂടെ അഭിനയിക്കുന്നവരെ വളരെ കംഫര്‍ട്ടബിളാക്കുന്ന വ്യക്തിയാണ് സുരാജേട്ടന്. നമുക്ക് അറിയാത്ത കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തരും. എന്റെ പെര്‍ഫോമന്‍സ് കുറച്ചുകൂടി നന്നാക്കാന്‍ സുരാജേട്ടന് ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും സിജ പറയുന്നു. റോയ് എന്ന ചിത്രത്തില്‍ സുരാജിന്റെ ഭാര്യയുടെ വേഷമാണ് സിജ അവതരിപ്പിക്കുന്നത്. സുനില്‍ ഇബ്രാഹിമാണ് ചിത്രത്തിന്റെ സംവിധായകന്.
