Malayalam
മലയാളത്തിലെ ആദ്യ ന്യൂജനറേഷന് സിനിമ ‘നീലക്കുയില്‍’; തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പുതുശ്ശേരി
മലയാളത്തിലെ ആദ്യ ന്യൂജനറേഷന് സിനിമ ‘നീലക്കുയില്‍’; തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പുതുശ്ശേരി
Published on

ന്യൂജനറേഷന്’ സിനിമ എന്നത് ആപേക്ഷികമായ ഒരു വിശേഷണം മാത്രമാണെന്ന് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പുതുശ്ശേരി. ഭരതനും പത്മരാജനും അടങ്ങുന്ന ഒരു തലമുറയാണ് അത്തരത്തിലുള്ള സിനിമ ഇവിടെ തുടങ്ങിവച്ചതെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
‘എന്ന് മുതലാണ് സിനിമ ന്യൂ ആകുന്നത്. ന്യൂജനറേഷന് സിനിമകള്‍ എന്നത് വളരെ ആപേക്ഷികമായിട്ടുള്ള ഒരു വിശേഷണം മാത്രമാണ്. പുതിയ ഒരു ധാര എന്ന അര്‍ത്ഥത്തിലാണെങ്കില്‍ മലയാളത്തിലെ സാമ്പ്രദായിക ചലച്ചിത്ര സങ്കല്‍പ്പങ്ങളെ ഉടച്ചുകൊണ്ട് ആദ്യം വന്ന നീലക്കുയിലിനെ നമ്മള് ന്യൂജനറേഷന് എന്ന് പറയണം.
‘ഭാര്‍ഗ്ഗവി നിലയം’, പി എന്‍ മേനോന്റെ സിനിമകള്‍, വിന്‍സെന്റിന്റെ ചിത്രങ്ങള്‍, സേതുമാധവന്റെ സിനിമകള്‍ ഇതൊക്കെ അന്നത്തെ ന്യൂജനറേഷന് സിനിമകളാണ്.
അതൊരു പ്രസ്ഥാനമെന്നുള്ള രീതിയില്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടുന്നതും, ഒഴുക്കിനെതിരെ നീന്തി പുതിയ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നതുമായ സിനിമ എന്ന സങ്കല്‍പ്പത്തിലാണെങ്കില്‍ ഭരതനും, കെജി ജോര്‍ജ്ജും, പത്മരാജനും, മോഹനും അടങ്ങുന്ന ഒരു തലമുറയാണ് അത്തരത്തിലുള്ള സിനിമ ഇവിടെ തുടങ്ങിവച്ചത്”.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...