News
നടന് ഗണേഷ് വെങ്കിട്ടരാമന് ആശംസകളുമായി ആരാധകര്‍; നന്ദി പറഞ്ഞ് താരം
നടന് ഗണേഷ് വെങ്കിട്ടരാമന് ആശംസകളുമായി ആരാധകര്‍; നന്ദി പറഞ്ഞ് താരം
പ്രശസ്ത നടന് ഗണേഷ് വെങ്കിട്ടരാമന്റെ 41ാം ജന്മദിനമാണ് ഇന്ന്. സോഷ്യല്‍ മീഡയയിലടക്കം നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. പ്രധാനമായും തമിഴ്, തെലുങ്ക് സിനിമയുടെ ഭാഗമായ ഗണേഷ് വെങ്കിട്ടരാമന് കുറഞ്ഞ സിനിമകള്‍ കൊണ്ടുതന്നെ തന്റേതായ ഇടം നേടിയെടുത്ത താരമാണ്.
ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടാണ് ഗണേഷ് അഭിനയ രംഗത്ത് എത്തുന്നത്. ഹൈദരാബാദി, ഉറുദു ഭാഷയില്‍ ചിത്രീകരിച്ച ‘ദി അംഗ്രേസ്’ എന്ന ചിത്രമാണ് ആദ്യം അഭിനയിച്ച സിനിമ. 2008-ല്‍ രാധ മോഹന്‍ സംവിധാനം ചെയ്ത ‘അഭിയും നാനും’എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും ഗണേഷ് ചുവടുറപ്പിച്ചു.
തൃഷയുടെ പഞ്ചാബിയായ പ്രതിശ്രുത വരന്റെ വേഷത്തില്‍ അഭിനയിച്ച ഗണേഷ് പ്രേക്ഷക പ്രശംസ നേടുകയും സിനിമ ബോക്സ് ഓഫീസില്‍ നല്ല പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു.
അഭിയും നാനും, ഉന്നയ്പോല് ഒരുവന്, ഇവന് വേറെമാതിരി എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിക്രം പ്രഭു നായകനായും വംശികൃഷ്ണ വില്ലനായും അഭിനയിച്ച് പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമായിരുന്നു ‘ഇവന് വേറെമാതിരി’. ഈ ചലച്ചിത്രത്തില്‍ നിര്‍ണായകമായ ഒരു അതിഥിവേഷത്തിലാണ് ഗണേഷ് എത്തിയത്.
