News
മഹേഷ് ബാബുവിന്റെ മകളോട് ‘പെട്ടെന്ന് വളരല്ലേ..’! എന്ന് തമന്ന; വൈറലായി ചിത്രങ്ങള്‍
മഹേഷ് ബാബുവിന്റെ മകളോട് ‘പെട്ടെന്ന് വളരല്ലേ..’! എന്ന് തമന്ന; വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യയില്‍ ഏറെ ആരാധരുള്ള നടന്മാരില് ഒരാളാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ മകള്‍ സിത്താരയും എല്ലാവരുടെയും പ്രിയങ്കരിയാണ്. ഇപോഴിതാ സിത്താരയും തമന്നയും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
തമന്ന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. പെട്ടെന്ന് വളരല്ലേയെന്നാണ് സിത്താരട് തമന്ന പറയുന്നത്. ഒട്ടേറെ ആള്‍ക്കാരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് തമന്നയും സിത്താരയും ഒന്നിച്ച് ഫോട്ടോ എടുത്തത്. മുമ്പും സിത്താരയ്ക്കൊപ്പമുള്ള ഫോട്ടോ തമന്ന ഷെയര്‍ ചെയ്തിട്ടുണ്ട്. തമന്നയും സിത്താരയും അടുത്തകൂട്ടുകാരെ പോലെയാണ്. ഇക്കാര്യം മുമ്പ് തമന്ന തന്ന പറഞ്ഞിട്ടുമുണ്ട്.
സര്‍കാരു വാരി പാട്ട എന്ന സിനിമയാണ് മഹേഷ് ബാബു ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മഹേഷ് ബാബുവും നമ്രത ഷിരോദ്കറും വംശി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് കണ്ടുമുട്ടുന്നതും തുടര്‍ന്ന് 2005 ഫെബ്രുവരി 10നാണ് വിവാഹിതരാകുന്നതും.
