News
പുതിയ ഫോട്ടോയുമായി സാമന്ത; കമന്റുമായി രാകുല്‍ പ്രീതും ആരാധകരും
പുതിയ ഫോട്ടോയുമായി സാമന്ത; കമന്റുമായി രാകുല്‍ പ്രീതും ആരാധകരും
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപോഴിതാ സാമന്തയുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സാമന്ത തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. രാകുല്‍ പ്രീത് സിംഗും ഫോട്ടോയ്ക്ക് കമന്റുമായി രംഗത്ത് എത്തിയിട്ടുണ്ട്.
സ്പെഷലായിട്ട് എന്തെങ്കിലും എന്നായിരുന്നു സാമന്ത ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയത്. മനോഹരമായ ഒരു ഫോട്ടോയിയിരുന്നു ഇത്. മനോഹരിയെന്ന് രാകുല്‍ പ്രീത് സിംഗും കമന്റിട്ടു.
സാമന്തയുടെ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യ എന്ത് കമന്റാകും ഇടുക എന്നാണ് താരത്തെ സ്നേഹിക്കുന്നവര്‍ ചോദിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ശാകുന്തളം എന്ന സിനിമയിലാണ് സാമന്ത ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ സൂഫിയായി എത്തി ശ്രദ്ധ നേടിയ ദേവ് മോഹനാണ് ‘ദുഷ്യന്ത്’ എന്ന നായക വേഷത്തില്‍ എത്തുന്നത്. നീലിമ ഗുണ ദില്‍ രാജു പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.
