News
സമോസ തിരയുന്ന ഹൃത്വിക് റോഷന് സിനിമാ സ്റ്റൈലില്‍ മറുപടി നല്കി സൊമാറ്റോ
സമോസ തിരയുന്ന ഹൃത്വിക് റോഷന് സിനിമാ സ്റ്റൈലില്‍ മറുപടി നല്കി സൊമാറ്റോ
ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് ഹൃത്വിക് റോഷന്. സമോസ ഓര്‍ഡര്‍ ചെയ്യുന്ന താരത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. തനിക്ക് സമോസയോടുള്ള ഇഷ്ടവും ഹൃത്വിക് റോഷന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ സിനിമാസ്റ്റൈലില്‍ അദ്ദേഹത്തിന് മറുപടി നല്കി എത്തിയിരിക്കുകയാണ് സൊമാറ്റോ. ഹൃത്വിക്കിന്റെ ചിത്രമായ കൃഷിലെ ഡയലോഗാണ് സൊമാറ്റോ പങ്കുവെച്ചിരിക്കുന്നത്.
എന്റെ ശക്തിയെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണ് അമ്മേ’ എന്ന ഡയലോഗിനെ തിരുത്തി ‘എന്റെ ശക്തിയെല്ലാം ശരിയായ വിധം ഉപയോഗപ്പെടുത്തി അമ്മേ’ എന്നാണ് സൊമാറ്റോ പോസ്റ്റിന് കീഴെ ഇട്ട കമന്റ്.
ഭക്ഷണത്തിന്റെ മെനു തിരയുന്ന ചിത്രമായിരുന്നു ചിത്രമായിരുന്നു ഹൃത്വിക്ക് പങ്കുവെച്ചിരുന്നത്.’എന്റെ ഗൗരവമുള്ള മുഖം കണ്ട് തെറ്റിദ്ധരിക്കണ്ട. ഞാന്‍ ഭക്ഷണത്തിന്റെ മെനുവാണ് തിരയുന്നത്,’ എന്നാണ് അദ്ദേഹം പറയുന്നത്. മിസ്സിംഗ് മൈ സമോസാസ് എന്ന ഹാഷ്ടാഗിനൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
