News
‘പെണ്മക്കളാണ് ഏറ്റവും നല്ലത്’; വൈറലായി അമിതാഭ് ബച്ചന്റെയും മകളുടെയും പഴയകാല ചിത്രം
‘പെണ്മക്കളാണ് ഏറ്റവും നല്ലത്’; വൈറലായി അമിതാഭ് ബച്ചന്റെയും മകളുടെയും പഴയകാല ചിത്രം
ഇപ്പോഴും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബോളിവുഡ് നടനാണ് അമിതാഭ് ബച്ചന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബച്ചന് തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകള്‍ ശ്വേതാ ബച്ചനൊപ്പമുള്ള അമിതാഭ് ബച്ചന്റെ പഴയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അമിതാഭ് ബച്ചന് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. മകള്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറയുകയാണ് താരം.
മകളുടെ പിറന്നാള്‍ ദിനമായ ഇന്ന് നിരവധി പേരാണ് താരപുത്രിയ്ക്ക് ആശംസകളുമായി എത്തിയത്. അവര്‍ക്ക് നന്ദി പറയുകയാണ് അമിതാഭ് ബച്ചന്. പെണ്മക്കളാണ് ഏറ്റവും നല്ലത് എന്നും അമിതാഭ് ബച്ചന് എഴുതിയിരിക്കുന്നു. മകള്‍ക്കൊപ്പമുള്ള ഫോട്ടോയും അമിതാഭ് ബച്ചന് ഷെയര്‍ ചെയ്തിട്ടുണ്ട്.
ജുണ്ഡ് എന്ന സിനിമയാണ് അമിതാഭ് ബച്ചന്റേതായി ഉടന്‍ റിലീസ് ചെയ്യാനുള്ളത്.ജൂണ്‍ 18ന് ചിത്രം തിയേറ്റര്‍ റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
