രജനിയെ കെട്ടിപിടിച്ച് നില്ക്കുന്ന ഈ സൂപ്പര്‍ താരം ആരാണെന്ന് മനസ്സിലായോ?
ദാദാ സാഹേബ് പുരസ്കാരത്തിന് അര്‍ഹനായ രജനികാന്തിന് ആശംസാപ്രവാഹമാണ് സിനിമാ ലോകത്ത് നിന്നും എത്തുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം ഹൃത്വിക് റോഷന് പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.
”ഏറ്റവും പ്രിയപ്പെട്ട രജിനികാന്ത് സാര്‍… നിങ്ങളുടെ വ്യക്തിത്വവും പ്രഭാവലയും പ്രശസ്തമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം അര്‍ഹിക്കുന്നതാണ്.
നിങ്ങളെന്ന ഇതിഹാസത്തെ ആഘോഷിക്കാന്‍ മറ്റൊരു കാരണം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. ഒരുപാട് സ്നേഹവും ആദരവും” എന്നാണ് ഒരു പഴയകാല ചിത്രം പങ്കുവച്ച് ഹൃത്വിക് കുറിച്ചത്.
ഹൃത്വിക് രജനിയെ കെട്ടിപ്പിടിച്ച് നില്ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ബാലതാരമായി സിനിമയില്‍ എത്തിയ ഹൃത്വിക് രജനിക്കൊപ്പവും അഭിനയിച്ചിരുന്നു.
രജനി വേഷമിട്ട ഹിന്ദി ചിത്രമായ ഭഗ്വാന് ദാദയിലാണ് ഹൃത്വിക് അഭിനയിച്ചത്. 1986ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഭഗ്വാന് ദാദ എന്ന കഥാപാത്രമായി എത്തിയപ്പോള്‍ ഗോവിന്ദ എന്ന കഥാപാത്രമായാണ് ഹൃ്ത്വിക് വേഷമിട്ടത്.
