പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ലൂസിഫര്‍ എന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഇതിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ലൂസിഫര്‍ ഷൂട്ടിംഗിനിടയില്‍ മോഹന്‍ലാലുമൊത്തുള്ള രസകരമായ നിമിഷങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
ലൂസിഫറിന്റെ ഷൂട്ടിനിടയില്‍ മോഹന്‍ലാലിലെ കുട്ടിയെ താന്‍ കണ്ടെന്നും അദ്ദേഹം വളരെ ആകാംക്ഷയോടെയാണ് പല കാര്യങ്ങളേയും സമീപിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. ലാലേട്ടന് പൊതുവെ ജീവിതത്തില്‍ ഒരു കുട്ടിയെ പോലെ ആവേശമുണ്ട്. ലാലേട്ടന് ഒരു കൊച്ച് കുട്ടിയാണ്.
ഞാന്‍ ഇത് ഏറ്റവും നല്ല രീതിയിലാണ് പറയുന്നത്. ഉദാഹരണത്തിന്, ഭയങ്കര രസമുള്ള ഒരു വീഡിയോ യൂട്യൂബില്‍ വന്നു. അത് നമുക്ക് ലാലേട്ടന് കാണിച്ച് തരുന്ന ഒരു രീതിയുണ്ട്. മോനെ, ഇത് കണ്ടോ എന്ത് രസമാണ് മോനെ എന്നൊക്കെ പറയും. ലാലേട്ടന് എന്നെ വീഡിയോ കാണിക്കുമ്പോള്‍ പലപ്പോഴും ഫോണിലേക്കല്ല ലാലേട്ടന്റെ മുഖത്താണ് ഞാന്‍ നോക്കാറുള്ളത്. അദ്ദേഹത്തിന് ഒരു കൊച്ച് കുട്ടിയെ പോലെ ഭയങ്കര എക്സൈറ്റ്മെന്റാണ്.
ലൂസിഫര്‍ സിനിമയില്‍ ഒരു ഷോട്ട് എടുത്ത് കഴിഞ്ഞാല്‍ തിരിച്ച് വന്ന് സാര്‍ ഞാനൊന്ന് കണ്ടോട്ടെ എന്ന് എന്നോട് ചോദിക്കും. ഞാന്‍ കണ്ടോളൂ എന്നും പറയും. പുള്ളിക്കാരന് മോണിറ്ററില്‍ നോക്കി ഷോട്ട് കണ്ടാല്‍ അയ്യോ എന്താലെ മോനെ, അത് കണ്ടോ എന്നൊക്കെ ചോദിക്കും. ഞാന്‍ ആ സമയത്ത് ആരാധനയോട് കൂടി നോക്കി നിന്നിട്ടുണ്ട് എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....