TV Shows
ലൈവ് ആയി അത് പൊക്കി; ഡോക്ടർ മച്ചാൻ കരയാൻ കിടക്കുന്നതെയുള്ളൂ… ;ബ്ലെസ്ലിയുടെ കഥ ആർക്കും അറിയില്ല; ബിഗ് ബോസ് ഫാൻസ് പേജുകൾ ആക്റ്റീവ് ആയിത്തുടങ്ങി !
ലൈവ് ആയി അത് പൊക്കി; ഡോക്ടർ മച്ചാൻ കരയാൻ കിടക്കുന്നതെയുള്ളൂ… ;ബ്ലെസ്ലിയുടെ കഥ ആർക്കും അറിയില്ല; ബിഗ് ബോസ് ഫാൻസ് പേജുകൾ ആക്റ്റീവ് ആയിത്തുടങ്ങി !
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ ശക്തനായ മത്സരാര്‍ഥികളിൽ ഒരാളാണ് ബ്ലെസ്ലി.ബ്ലെസ്ലിയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കഥകള്‍ അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ സഹീല്‍ അബ്ദുള്ള വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍..
‘അളിയാ എന്റെ കയ്യില്‍ പൈസ ഒന്നുമില്ലടാ, ആകെ ഉള്ളത് ഇതാണ്’ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞാണ് എഴുതുന്നത് ഒപ്പം ചെറിയ നൊമ്പരവും. പ്രിയ സുഹൃത്ത് ബ്ലെസ്ലി കോളേജ് മുതലുള്ള സൗഹൃദം. ആദ്യമായി കാണുന്നത് ആര്‍ട്‌സ് ഡേ യില്‍ ഒരു ഗിത്താര്‍ പിടിച്ച് ഇരുന്നു കൊണ്ട് Jo Tu Mera Hamdard Haii.. എന്ന ഹിന്ദി പാട്ട് പാടുമ്പോള്‍ ആണ്. അതുവരെ അസ്വസ്ഥര്‍ ആയിരുന്ന ഓഡിയന്‍സ് പെട്ടെന്ന് സൈലന്റ് ആവുകയും കോളേജിന്റെ പല ഭാഗത്തു നിന്നും പിള്ളേര്‍ ഓടി കൂടിയതും ഒരു സിനിമ സീന്‍ പോലെ ഇന്നും മനസ്സില്‍.
ഇതിലൊക്കെ എനിക്ക് അസൂയ തോന്നിയ നിമിഷം എന്തെന്നാല്‍ ഓഫീസില്‍ നിന്നും പ്രിന്‍സിപ്പല്‍ ഷെയ്ഖ് സര്‍ വേഗത്തില്‍ ഇറങ്ങി സ്റ്റേജില്‍ വരുകയും.. പാട്ട് കഴിഞ്ഞ ഇറങ്ങിയ ബ്ലെസ്ലിയെ തിരികെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ‘ഈ പാട്ട് കേട്ട് വന്നതാണ് ഞാന്‍, റെക്കോര്‍ഡിങ് ഇട്ടിരിക്കുന്നതാണോ എന്ന് സംശയം ആയിരുന്നു. ബ്ലെസ്ലി മോനെ..
നീ ഉയരങ്ങളില്‍ എത്തും’ ഇത്രയും പറഞ്ഞിട്ട് പോക്കറ്റില്‍ നിന്ന് അപ്പോള്‍ തന്നെ കുറച്ച് കാശ് എടുത്ത് ഒരു ഗിഫ്റ്റായി കൊടുത്തു. കോളേജില്‍ ബ്ലെസ്ലി അധികം ആരോടും അതിരു വിട്ട് സംസാരിക്കാത്തതിനാല്‍, ജാഡയാണ് എന്ന് ഞാന്‍ വിചാരിച്ചു. ഞാനും മൈന്‍ഡ് കൊടുത്തില്ല.
പിന്നീട് അവന്റ ആദ്യ യൂട്യൂബില്‍ ഹിറ്റ് ആയ ട്രീബ്യൂട്ട് ഫോര്‍ മണിച്ചേട്ടന്‍ എന്ന പാട്ട് കേള്‍ക്കുകയും ഞാന്‍ മെസേജ് അയച്ചു പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ കാണുന്ന സമയം കാര്യമായ റീച്ച് വീഡിയോ സോംഗിന് കിട്ടിയിരുന്നില്ല. അങ്ങനെ ഞാന്‍ എന്നെ കൊണ്ട് കഴിയുന്നതു പോലെ സപ്പോര്‍ട് ചെയ്യുകയും ഞങ്ങള്‍ ഒന്നിച്ചു നിന്ന് ഷെയര്‍ ചെയ്യുകയും ഒക്കെ ചെയ്തു. ആ പാട്ട് ജനങ്ങളിലേക്ക് എത്തിയതും ദിവസങ്ങള്‍ കൊണ്ട് മില്യണ്‍ അടിക്കുകയും ചെയ്തു. ഒന്നും പ്രതീക്ഷിക്കാതെ അവന്റെ കൂടെ നിന്നതു കൊണ്ട് അവന്‍ എന്നോട് നന്ദി കാണിച്ചത് ഇന്നും ജീവിതത്തില്‍ ഒരു പാഠമായി ഞാന്‍ കൊണ്ടു നടക്കുന്നു.
അവന്‍ അവന്റെ സ്വന്തം ഗിത്താര്‍ എനിക്ക് ഗിഫ്റ്റ് ചെയ്തു. ‘അളിയാ എന്റെ കയ്യില്‍ പൈസ ഒന്നുമില്ലടാ, ആകെ ഉള്ളത് ഇതാണ്. ഞാന്‍ പഠിച്ചു കൊണ്ടിരുന്ന ഗിത്താര്‍ ആണ്. ഇത് നിനക്കുള്ള സമ്മാനം ആണ്’ അവിടെ തുടങ്ങിയ ബന്ധം ആണ്.. ശേഷം ഇന്നുവരെയും അവന്റെ കൂടെയുണ്ട്..
അവന്‍ ഉയരുന്നതിനു ഒരു സാക്ഷിയായി. കഴിഞ്ഞില്ല. അവന്റെ യൂട്യൂബ് ചാനല്‍ monetise ആവുന്നതും മണിച്ചേട്ടന്റെ ട്രീബ്യൂട്ട് സോങ് ഹിറ്റായതോടു കൂടിയാണ്. ശേഷം അവന്റെ ആദ്യത്തെ യൂട്യൂബ് വരുമാനത്തിന്റെ പകുതി എനിക്ക് അയച്ചു. ‘അത് നിന്റെ എഫര്‍ട്ട് കൂടെ ആയിരുന്നു ഡാ’ ഒരുപാട് വിസമ്മതിച്ചിട്ടും അവന്‍ അത് തിരികെ വാങ്ങിയില്ല. അവനിലൂടെ ഞാന്‍ പഠിച്ച പാഠം അതായിരുന്നു.
‘നമ്മുടെ കൂടെ നിന്നവരെ മറക്കരുത്, ആവശ്യം കഴിഞ്ഞാല്‍ ആരെയും ഉപേക്ഷിക്കരുത്, വന്ന വഴി മറക്കരുത്’ ഞാന്‍ എന്റെ ജീവിതത്തില്‍ ഈ പ്രായത്തില്‍ ഇത്രയും സത്യസന്ധനായ ഒരാളെ കണ്ടിട്ടില്ല. ജീവിതത്തില്‍ ഇത്രയും എത്തിക്‌സും മര്യാദയും സൂക്ഷിക്കുന്ന ഒരാളെ കണ്ടിട്ടില്ല. മ്യൂസിക് എന്ന സ്വപ്നത്തിന് വേണ്ടി ഒരുപാട് കഷ്ടപെടുന്നവനാണ്. ജീവിതത്തില്‍ ആഗ്രഹങ്ങള്‍ ഉള്ളവനാണ്. ഒരുപാട് എഫര്‍ട്ട് ഇട്ടാലും വേണ്ടത്ര ഫലം ജനങ്ങളില്‍ നിന്നും കാണാത്തത് പലപ്പോളും എനിക്ക് ഒരു വിഷമവും സഹതാപവും അവനോട് തോന്നിയിട്ടുണ്ട്. അപ്പോളും അവനു ആരോടും പരാതിയുമില്ല പരിഭവവുമില്ല.
സത്യസന്ധത മാത്രമല്ല ബ്ലെസ്ലി ഒരു അസാധ്യ ബുദ്ധിശാലിയാണ് കൂടാതെ വാശിക്കാരനാണ്. ഇഎംഐ പോലും അടച്ച് തീര്‍ക്കാത്ത തന്റെ ക്യാമറ മോഷ്ടിച്ചു കൊണ്ട് പോയ കള്ളനെ സ്വയം കണ്ടെത്തി ഇന്‍സ്റ്റാഗ്രാം ലൈവ് ല്‍ കൂടെ പിടികൂടിയ ചരിത്രവും അവനുണ്ട്. അവന്റെ ബിഗ് ബോസ് എന്‍ട്രി ഞാന്‍ ടിവിയില്‍ കാണുമ്പോള്‍ അത് വീഡിയോ എടുത്ത് സ്റ്റാറ്റസ് ആക്കാന്‍ തയ്യാറായിരുന്നു.. അവനെ സ്റ്റേജില്‍ കണ്ടതും ഫോണ്‍ പിടിച്ച എന്റെ കൈ വിറയല്‍ തുടങ്ങി.
സന്തോഷം കൊണ്ട് കണ്ണ് നിറയാന്‍ തുടങ്ങി. ഇത്രയും നാള്‍ അവന്റെ കഷ്ടപ്പാടിനും വിഷമങ്ങള്‍ക്കും നിരാശകള്‍ക്കും അവഗണകള്‍ക്കും ഒടിവില്‍ പതിവുപോലെ തന്നെ ചിരിച്ചു കൊണ്ടുള്ള എന്‍ട്രി. തോല്‍വികളും അവഗണനകളും മറികടന്ന് വിജയിച്ചവരുടെ കഥ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ അത് നേരില്‍ സുഹൃത്തിലൂടെ കാണുമ്പോള്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ്..
ബിഗ് ബോസില്‍ ഇന്ന് ലക്ഷങ്ങള്‍ അവനെ കാണുകയും അവന്റെ സത്യസന്ധതയും നിലപാടും എത്തിക്‌സും കാണുകയും സ്‌നേഹിക്കുകയും ചെയ്യുമ്പോള്‍. അവന്‍ പറഞ്ഞത് ഓര്‍ക്കുന്നു. ‘അളിയാ നമ്മള്‍ ആരുടെയും ചാന്‍സ് തട്ടിയെടുത്തല്ല പാട്ടുകാരന്‍ ആവേണ്ടത്, ഒരാളെ തേച്ചിട്ടും അല്ല. എനിക്ക് വേണ്ടി എന്നെ മനസിലാക്കി വിധിപോലെ ഒരു അവസരം വരട്ടെ. ജനങ്ങള്‍ എന്നെയും എന്റെ പാട്ടിനെയും അന്ന് ഇഷ്ടപെടുമായിരിക്കും. ഇല്ലെങ്കില്‍ എനിക്ക് വിധിയില്ല അത്രേയുള്ളു. പക്ഷെ ഞാന്‍ ട്രൈ ചെയ്യും’ ഇന്ന് നിന്നെ കാണുമ്പോള്‍ ലക്ഷങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നത് കാണുമ്പോ മനസ്സിന് സന്തോഷം..
അതുപോലെ തന്നെ പതിവുപോലെ അവഗണനയും ബോഡിഷെമിങും ചെയ്യാത്ത കുറ്റത്തിന് കുറ്റപ്പെടുത്തുകയും. എല്ലാവരോടും ഒരു വഴക്കും ഉണ്ടാക്കാതെ പരാതി പറയാതെ എന്നും ഒരേപോലെ നില്‍ക്കുന്നേ നിന്നെ കാണുമ്പോ ഒരു നൊമ്പരവും. സത്യസന്ധതയും നിലപാടും ബുദ്ധിയും നിന്നെ ഒരു നല്ല പ്ലെയര്‍ ആക്കി. അഭിമാനം ആണ് നീ.. ഏതൊരു സിറ്റുവേഷനിലും നീ നീയായി നില്കുന്നത് കാണുമ്പോള്‍. സുഹൃത്തിനപ്പുറം.. ഞാന്‍ ഒരു ഫാന്‍ ബോയ് ആയി മാറിയിരിക്കുന്നു.
NB: ഒരു പ്രൊമോഷണല്‍ പോസ്റ്റ് അല്ല.. ജനങ്ങളാണ് വിജയിയെ തീരുമാനിക്കുന്നത്. പക്ഷേ എല്ലാവരും കൂടി ബിഗ് ബോസ് വീട്ടില്‍ അവഗണിക്കുന്നത് കാണുമ്പോള്‍ വിഷമം. അതുകൊണ്ട് പോസ്റ്റ് ചെയ്യുന്നു.. എന്നുമാണ് സുഹൃത്ത് പറയുന്നത്.
about bigg boss
