Actor
റോഷന് ആന്‍ഡ്രൂസ് ഇതിനു മുമ്പ് എന്നെ രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കാനായി വിളിച്ചിരുന്നു, പോകാൻ സാധിച്ചില്ല; പടം കമിറ്റ് ചെയ്തില്ല എന്ന കാരണത്താല്‍ എന്നോട് എന്നോട് സ്നേഹക്കുറവൊന്നും കാണിച്ചിട്ടില്ല; റോഷൻ ആന്‍ഡ്രൂ സിനെ കുറിച്ച് മനോജ് കെ ജയൻ!
റോഷന് ആന്‍ഡ്രൂസ് ഇതിനു മുമ്പ് എന്നെ രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കാനായി വിളിച്ചിരുന്നു, പോകാൻ സാധിച്ചില്ല; പടം കമിറ്റ് ചെയ്തില്ല എന്ന കാരണത്താല്‍ എന്നോട് എന്നോട് സ്നേഹക്കുറവൊന്നും കാണിച്ചിട്ടില്ല; റോഷൻ ആന്‍ഡ്രൂ സിനെ കുറിച്ച് മനോജ് കെ ജയൻ!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ.ജയന്. ഏത് കഥാപാത്രവും അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമാണ് . സന്തോഷ് ശിവന് സംവിധാനം ചെയ്ത അനന്തഭദ്രം പോലെയുളള സിനിമകള്‍ മനോജ് കെ. ജയന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.തുടർന്നങ്ങോട്ട് ഒട്ടേറെ സിനിമകളിൽ അദ്ദേഹം നായകനായും, ഉപനായകനായും, വില്ലനായും അഭിനയിച്ചു. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളിൽ പ്രേക്ഷക പ്രീതിയാർജ്ജിച്ച ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.
നായക വേഷങ്ങളേക്കാള്‍ ക്യാരക്ടര്‍ റോളുകളിലാണ് നടന് മലയാളത്തില്‍ കൂടുതലായി തിളങ്ങിയിരുന്നത്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നിരവധി ചിത്രങ്ങളില്‍ മനോജ് കെ.ജയന് തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് എന്ന സിനിമയായിരുന്നു മനോജ് കെ.ജയന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ സിനിമയിലെ ഡി.വൈ.എസ്.പി അജിത് കരുണാകരന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ദുല്‍ഖര്‍ സല്മാന് നായകനായ ചിത്രം സോണി ലിവിലൂടെയാണ് പുറത്തിറങ്ങിയത്.
റോഷന് ആന്‍ഡ്രൂസുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മനോജ് കെ.ജയന്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ഒരു തിരിച്ചുവരവെന്ന നിലയില്‍ ആഘോഷിക്കപ്പെട്ട സല്യൂട്ടിനെക്കുറിച്ചും സംവിധായകന് റോഷന് ആന്‍ഡ്രൂസിനെക്കുറിച്ചും മനോജ് കെ.ജയന് സംസാരിക്കുന്നത്.
മനോജ് കെ.ജയന്റെ വാക്കുകളില്‍നിന്നും;’ ആഴവും അര്‍ത്ഥവുമുള്ള കഥാപാത്രങ്ങള്‍ വല്ലപ്പോഴുമേ ലഭിക്കാറുള്ളൂ. പ്രത്യേകിച്ച് എന്നെപ്പോലെ ഉദാസീനതയുള്ളവര്‍ക്ക് വളരെ കുറവായിരിക്കും. റോഷന് ആന്‍ഡ്രൂസിനെ വളരെക്കാലമായി അറിയാം. അസിസ്റ്റന്റായിരുന്ന കാലം മുതല്‍ റോഷനുമായി അടുത്ത് പരിചയമുണ്ട്. അന്നു മുതലേ എന്നോട് പ്രത്യേകമായ സ്നേഹവും ഇഷ്ടവും ഉണ്ടായിരുന്നയാളാണ്.
തിരക്കഥാകൃത്തുക്കളായ ബോബിസഞ്ജയും എന്റെ നാട്ടുകാരാണ്. എന്നു കരുതി അവരുടെ ഒരു സിനിമയിലും ഇതുവരെ അഭിനയിച്ചിട്ടില്ല. അങ്ങനെയിരിക്കെയാണ് സല്യൂട്ടില്‍ അവസരം ലഭിക്കുന്നത്. ഈ സിനിമ മനോജേട്ടന് ഒരു മികച്ച കഥാപാത്രമായിരിക്കും എന്നവര്‍ പറഞ്ഞിരുന്നു.റോഷന് ആന്‍ഡ്രൂസ് ഇതിനു മുമ്പ് എന്നെ രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കാനായി വിളിച്ചിരുന്നു. എന്നാല്‍ അന്ന് മറ്റു ചില തിരക്കുകള്‍ കാരണം പോകാന്‍ സാധിച്ചിരുന്നില്ല. കായംകുളം കൊച്ചുണ്ണിയിലും ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിലും വിളിച്ചിരുന്നു. രണ്ടു സിനിമകളിലും നല്ല വേഷങ്ങള്‍ തന്നെയായിരുന്നു.
എന്നു കരുതി അവര്‍ എന്നെ ഒഴിവാക്കിയിട്ടില്ല. പടം കമിറ്റ് ചെയ്തില്ല എന്ന കാരണത്താല്‍ എന്നോട് എന്നോട് സ്നേഹക്കുറവൊന്നും കാണിച്ചിട്ടില്ല. കുറേ നാളുകള്‍ക്ക് ശേഷം വീണ്ടുമൊരു ചിത്രം വന്നപ്പോള്‍ അവരെന്നെ വിളിച്ചു. അതാണ് ഹൃദയബന്ധം. സല്യൂട്ടില്‍ കുറേ വര്‍ഷങ്ങള്‍ക്കു ശേഷം വിളിച്ചു. ഒരു നീണ്ട ഇടവേളക്കു ശേഷമുള്ള നല്ല കഥാപാത്രമായിരുന്നു സല്യൂട്ടിലെ അജിത് കരുണാകരന്.ഒ.ടി.ടിയിലൂടെ സിനിമകള്‍ കാണുന്നതിനെക്കുറിച്ചും മനോജ് കെ.ജയന് വ്യക്തമായ അഭിപ്രായമുണ്ട്.
‘സിനിമ തീയറ്ററിന് വേണ്ടിയുള്ളതാണ്. തീയറ്ററില്‍ തന്നെ സിനിമ കാണണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. നമ്മുടെ ശീലം തീയറ്റര്‍ സിനിമകളാണ്. പക്ഷേ, അതിനേക്കാള്‍ സ്വീകാര്യതയല്ലേ ഇപ്പോള്‍ ഒ.ടി.ടിയിലൂടെ ലഭിക്കുന്നത്. സല്യൂട്ട് ഒ.ടി.ടിയില്‍ കാണേണ്ട സിനിമ തന്നെയാണെന്നാണ് പലരും എന്നോട് പറഞ്ഞത്. ബഹളങ്ങള്‍ക്കിടയില്‍ കാണേണ്ട സിനിമയല്ല സല്യൂട്ട്. വളരെ സൂക്ഷ്മമായി തയ്യാറാക്കിയ ബ്രില്യന്റായ തിരക്കഥയാണ് സല്യൂട്ടിന്റേത്. കുറച്ച് സമാധാനത്തോടെ കാണേണ്ട ചിത്രമാണിത്.’ മനോജ് കെ.ജയന് പറയുന്നു.
സര്‍ഗത്തിലെ കുട്ടന് തമ്പുരാനും അനന്തഭദ്രത്തിലെ ദിഗംബരനുമൊക്കെയാണ് മനോജ് കെ.ജയന്റെതായി ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്ക്കുന്ന കഥാപാത്രങ്ങള്‍. മലയാളത്തിനൊപ്പം തന്നെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും തിളങ്ങിയിരുന്നു നടന്. മമ്മൂട്ടി ചിത്രം പഴശ്ശിരാജയിലെ തലക്കല്‍ ചന്തുവും മനോജ് കെ ജയന്റെതായി ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്.
ABOUT MANOJ K JAYAN
