Malayalam
ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിനെത്തിയ അനുപമയുടെ കാറിന്റെ ടയര്‍ ഊരിമാറ്റി; പെരുവഴിയിലായി താരം
ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിനെത്തിയ അനുപമയുടെ കാറിന്റെ ടയര്‍ ഊരിമാറ്റി; പെരുവഴിയിലായി താരം
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒരു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിനായി എത്തിയ അനുപമയ്ക്കുണ്ടായ കയ്പ്പേറിയ അനുഭമാണ് വൈറലാകുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലെ കൊഡാഡയില്‍ പിപിആര്‍ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി താരം പങ്കെടുത്തിരുന്നു. നാട്ടുകാരും ആരാധകരുമായി നിരവധി പേര് അനുപമയെ കാണാന്‍ ഓടിക്കൂടി. മാള്‍ ഉദ്ഘാടനം ചെയ്ത ശേഷം അല്പ നേരം നടി മാധ്യമങ്ങളോട് സംവദിച്ചു.
പരിപാടി കഴിഞ്ഞ് അനുപമ പോകുമ്പോള്‍ ചില ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ അവരുടെ അടുത്തേക്ക് എത്തി. കുറച്ചു നേരം കൂടി അവിടെ നില്ക്കാന് ആരാധകര്‍ താരത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ സമയം വളരെ വൈകിയതിനാല്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍, കുറച്ചുനേരം അവിടെ നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ചില അക്രമികള്‍ അനുപമയുടെ കാറിന്റെ ടയറുകള്‍ ഊരിമാറ്റി.
ആരാധകരുടെ ഈ ചെയ്തി അനുപമയെ ഞെട്ടിക്കുകയായിരുന്നു. ഉടന്‍ ഹൈദരാബാദിലേയ്ക്ക് പോകേണ്ടിയിരുന്ന താരം ശരിക്കും പെരുവഴിയിലായി. എന്നാല്‍ ഉടന്‍ തന്നെ ഷോപ്പിങ് മാളിന്റെ മാനേജര്‍മാര്‍ അനുപമയ്ക്ക് മറ്റൊരു കാര്‍ ഏര്‍പ്പാട് ചെയ്ത് ഹൈദരാബാദിലേക്ക് അയച്ചു. ഇപ്പോള്‍ താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
