Malayalam
അമ്പമ്പോ! ലാലേട്ടൻ കിടുക്കി .. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിൽ ട്വിസ്റ്റ്! പ്രണവും വിസ്മയയും അമ്പരപ്പിച്ചു
അമ്പമ്പോ! ലാലേട്ടൻ കിടുക്കി .. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിൽ ട്വിസ്റ്റ്! പ്രണവും വിസ്മയയും അമ്പരപ്പിച്ചു
മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിനെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ലാലേട്ടന്റെ വലം കയ്യാണ് അദ്ദേഹം. അത് കൊണ്ട് തന്നെ മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെക്കുറിച്ചും അഭിനയ ശൈലിയെക്കുറിച്ചും താല്‍പര്യത്തെക്കുറിച്ചുമെല്ലാം കൃത്യമായി ആന്റണി പെരുമ്പാവൂരിണ് അറിയും . ആന്റണിയുടെ കുടുംബത്തിലെ സന്തോഷനിമിഷങ്ങളിലെല്ലാം മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്. ആന്റണിയുടെമകള്‍ അനീഷയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ് അനീഷയെ ജീവിതസഖിയാക്കിയത്
വിവാഹത്തിൽ തിളങ്ങിയതാകട്ടെ ലാലേട്ടനും കുടുംബവും വിവാഹത്തിന് പള്ളിയിലേക്ക് വധുവരന്മാരെ ആനയിച്ച് കൊണ്ട് വരുന്നവര്‍ക്കിടയില്‍ മോഹന്‍ലാലും കുടുംബവും ഉണ്ടായിരുന്നു.
കറുപ്പ് കോട്ടും സ്യൂട്ടില്‍ പുരുഷന്മാരും ചുവപ്പ് നിറമുള്ള ഗൗണില്‍ സ്ത്രീകളും കൈകോര്‍ത്ത് പള്ളിയിലേക്ക് കയറി. ഏറ്റവും അവസാനം മോഹന്‍ലാലും ഭാര്യ സുചിത്രയും. തൊട്ട് മുന്‍പിലായി പ്രണവ് മോഹന്‍ലാലും മകള്‍ വിസ്മയ മോഹന്‍ലാലുമാണ് നടന്നത്. ഏറെ കാലത്തിന് ശേഷമാണ് വിസ്മയ കുടുംബത്തോടൊപ്പം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.കുടുംബസമേതമായുള്ള മോഹന്‍ലാലിന്റെ വരവിനെക്കുറിച്ചായിരുന്നു ആരാധകര്‍ പറഞ്ഞത്.ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമാലോകത്തുനിന്നും നിരവധി പേരാണ് താരവിവാഹത്തില്‍ പങ്കെടുക്കാനായെത്തിയത്.
വീഡിയോയില്‍ പ്രണവിന്റെ ലുക്കാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തി വേറിട്ട ഗെറ്റപ്പിലാണ് താരപുത്രന്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലിനെക്കാളും ലുക്ക് പോയത് പ്രണവിലേക്കാണെന്നാണ് ചിലരുടെ കമന്റുകള്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലേക്ക് ജോയിന്‍ ചെയ്യാനൊരുങ്ങുകയാണ് താരപുത്രന്‍. ജനുവരി 5നാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുന്നത്
