ദിലീപിന് മാത്രം ആ ആനുകൂല്യം എല്ലാം ദുരൂഹമായ കാര്യം തന്നെ കുറിയേട്ട് താത്രിയുടെ സ്മാർത്ത വിചാരം പോലെയാണ് കാര്യങ്ങള്‍ പോവുന്നത് അഡ്വ.ജയശങ്കർ പറയുന്നു !
നടിയെ ആക്രമിച്ച കേസിലെ രഹസ്യരേഖകള്‍ ചോർന്നതുമായി വലിയ വിമർശനങ്ങളാക്കാണ് വഴി വെച്ചത് രഹസ്യരേഖകള്‍ കോടതിയില്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി. എന്ത് രഹസ്യരേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്നും വിചാരണ കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടിയുള്ള അന്വേഷണ സംഘത്തിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. അന്വേഷണ വിവരം ചോരുന്നതില്‍ പ്രോസിക്യൂഷന് മറുപടിയില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി വേണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ എങ്ങനെ എത്തി എന്നതില്‍ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ എങ്ങനെ വാട്സാപ്പ് വഴി ദിലീപിന്റെ ഫോണില്‍ എത്തി എന്നുള്ളതും ആരാണ് ഇതിന് ഉത്തരവാദി എന്നതുമാണ് പ്രധാനപ്പെട്ട കാര്യമെന്ന് അഡ്വ.ജയശങ്കർ. ഇതോടൊപ്പം തന്നെ ആർക്കാണ് ഇതില്‍ ആവലാതി എന്നുള്ളതും പ്രധാനപ്പെട്ടതാണ്.
യഥാർത്ഥത്തില്‍ ഇക്കാര്യത്തില്‍ ആവലാതി ഉണ്ടാവേണ്ടത് കോടതിക്കാണ്. കോടതി രേഖകള്‍ കാത്ത് സൂക്ഷിക്കേണ്ടതിന്റെ പ്രാഥമികമായ ഉത്തരവാദിത്തം ആ കോടതിക്കും ജഡ്ജിക്കുമാണ്. നമ്മുടെ ജുഡീഷ്യറിയുടെ തന്നെ വിശ്വാസ്യത സംശയത്തിലാവുന്ന ഒരു സാഹചര്യമാണല്ലോ ഇതെന്നും അഡ്വ. ജയശങ്കർ വ്യക്തമാക്കുന്നു. ഒരു പ്രമുഖ മാധ്യമത്തിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങളൊക്കെ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരാണ്. ഒരു രേഖയ്ക്ക് ആവശ്യം വന്നാല്‍ അപേക്ഷ കൊടുത്ത് സർട്ടിഫൈഡ് കോപ്പി വാങ്ങിക്കും. ചില രേഖകളുടെ സർട്ടിഫൈഡ് കോപ്പി തരാന്‍ പാടില്ലെന്നുണ്ട്. ആ കോപ്പികള്‍ കോടതിയുടെ അനുവാദത്തോടെ മാത്രമേ എടുക്കാന്‍ പാടുള്ളു. അതിന് നമ്മള് അപേക്ഷ കൊടുത്താല്‍ അക്കാര്യത്തില്‍ കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനം എടുക്കും. പൊതുവേ കോടതികള്‍ രേഖകള്‍ തരാറാണ് പതിവെന്നും ജയശങ്കർ വ്യക്തമാക്കുന്നു.കോടതി രേഖകള്‍ കിട്ടാന്‍ അത്ര തടസ്സമൊന്നും ഇല്ല. എന്നാല്‍ ഇവിടെ രേഖകള്‍ വാട്സാപ്പ് വഴി ലഭിച്ചു എന്നുള്ളതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അത് ഏതെങ്കിലും പ്രതിക്കല്ല, വക്കീലിനാണ് ലഭിച്ചിരിക്കുന്നത്. അത് എങ്ങനെ കിട്ടിയെന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാത്രവുമല്ല, ഇത്രയധികം കോളിളക്കം സൃഷ്ടിച്ച ഒരു കേസാണ് ഇത്.
അതോടൊപ്പം തന്നെ ഇതുമായി ബന്ധിപ്പെട്ട ചർച്ചകളെല്ലാം കോടതി വിലക്കിയിട്ടുമുണ്ട്.അത്തരമൊരു കേസില്‍ കോടതി രേഖ ഒരു അപേക്ഷയും ഇല്ലാതെ വാട്സാപ്പ് വഴി എട്ടാംപ്രതിയുടെ ഫോണിലേക്ക് പോയിരിക്കുന്നു എന്ന് പറഞ്ഞാല്‍ സാമാന്യം ദുരൂഹമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഇവിടെ ആവലാതിക്കാരിയാവേണ്ടത് ബഹുമാനപ്പെട്ട ജഡ്ജി തന്നെയാണ്. അവരുടെ കോടതിയില്‍ നിന്നാണ് ഇത് ചോർന്നിരിക്കുന്നത്. അവലാവാതി ഇല്ലെന്ന് മാത്രമല്ല, പൊലീസ് സ്വമേധയാ അന്വേഷിക്കാനും ഞാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്.
ഇത് ദുരൂഹത വർധിപ്പിക്കുന്നതാണ്.കോടതിയിലെ ക്ലർക്കോ, പ്യൂണോ മറ്റ് ബന്ധപ്പെട്ട ആരോ അല്ല ഈ രേഖ അയച്ചുകൊടുത്തതെന്നാണ് ഞാന്‍ സംശയിക്കുന്നത്. ഇവരേക്കാളെല്ലാം അധികാരമുള്ള മറ്റാരോയാണ് ഇത് ചോർത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നത്. കുറിയേട്ട് താത്രിയുടെ സ്മാർത്ത വിചാരം പോലെയാണ് കാര്യങ്ങള്‍ പോവുന്നതെന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും ജയശങ്കർ കൂട്ടിച്ചേർക്കുന്നു.കോടതി പോലുള്ള സ്ഥാപനങ്ങള്‍ക്ക് നമ്മുടെ പൊതുജനത്തിനിടയില്‍ വലിയ മതിപ്പുണ്ട്. ആളുകള്‍ക്ക് വിശ്വാസ്യവും ബഹുമാനവും ഉള്ള സംഭവമാണ് നമ്മുടെ ജുഡീഷ്യറി.
അവസാനത്തെ ആശാ കേന്ദ്രം കോടതിയാണെന്ന് വിചാരിക്കുന്ന വലിയ വിഭാഗം ഈ രാജ്യത്തും സംസ്ഥാനത്തുണ്ട്. അങ്ങനെ ആളുകള്‍ ശരിയായോ തെറ്റായോ ധരിച്ചിട്ടുള്ള ഒരു സ്ഥാപനത്തെക്കുറിച്ച് ഇത്രയും വലിയ ഒരു അപവാദം ഉണ്ടായിട്ട് അത് അന്വേഷിക്കേണ്ടെന്ന് ഒരു ജഡ്ജി പറഞ്ഞാല്‍ അത് വലിയ സംശയങ്ങള്‍ക്കാണ് ഇടവെക്കുന്നത്. അതില്‍ ഉത്തരവാദിത്തം പറയാന്‍ ബന്ധപ്പെട്ട ആളുകള്‍ ബാധ്യസ്ഥരാണ്.
മാത്രവുമല്ല ഒരു അന്വേഷണം വിലക്കാനുള്ള അധികാരമൊന്നും സെഷന് ജഡ്ജിക്കില്ല. ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. അക്കാര്യം പ്രോസിക്യൂഷനാണ് തീരുമാനിക്കേണ്ടത്. ഒരു അപേക്ഷ കൂടാതെ തന്നെ പൊലീസിന് ഇക്കാര്യങ്ങള്‍ അന്വേഷിക്കാവുന്നതാണ്. ഒരു ജഡ്ജിയുടെ വീട്ടില്‍ മോഷണം നടന്നാല്‍ ജഡ്ജിയുടെ പരാതിയില്ലാതെ തന്നെ പൊലീസിന് സ്വമേധയാ അന്വേഷണം നടത്താനുള്ള വ്യവസ്ഥയുണ്ടെന്നും ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ജയശങ്കർ കൂട്ടിച്ചേർക്കുന്നു.
about dileep
