മാളവികയെ ആദ്യമായി അഭിനയിക്കാന്‍ വിളിച്ചത് അനൂപ് സത്യനാണ്.. എന്നാൽ അത് വേണ്ടെന്ന് വച്ചു അതിന് ശേഷം ആ വേഷം കല്യാണി ചെയ്തു, എന്തായാലും ഈ വര്‍ഷം തന്നെ ഒരു പടം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്; ജയറാം പറയുന്നു
മലയാളികളുടെ ഇഷ്ട താരകുടുംബമാണ് ജയറാമിന്റേത്. ജയറാമിനെയും പാർവതിയേയും മകൻ കാളിദാസനെയും പോലെ മകൾ മാളവികയും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഉടനെ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന സൂചനകൾ മാളവികയും നൽകുന്നുണ്ട്.
മകളുടെ സിനിമ പ്രവേശത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജയറാം. മലയാളത്തില്‍ നിന്ന് ആദ്യം മാളവികയെ അഭിനയിക്കാന്‍ വിളിച്ചത് സത്യന് അന്തിക്കാടിന്റെ മകനും യുവ സംവിധായകനുമായ അനൂപ് സത്യന് ആണ്. എന്നാല്‍ മാളവിക വേണ്ടന്ന് വെക്കുകയായിരുന്നു എന്നും താരം പറഞ്ഞു.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് അനൂപ് വിളിച്ചത്. എന്നാല്‍ മാളവിക പറഞ്ഞത്, തനിക്ക് മാനസികമായി ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടില്ല എന്നായിരുന്നു. പിന്നെയും കുറെ നിര്‍ബന്ധിച്ചിരുന്നു. അതിനു ശേഷമാണ് ആ വേഷം കല്യാണി ചെയ്തത് എന്നും ജയറാം പറഞ്ഞു.
ചക്കിയെ ആദ്യം വിളിച്ചത് സത്യേട്ടന്റെ മകന് അനൂപ് ആണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് വിളിച്ചത്. ചക്കിയെ ആണ് ആദ്യം ചോദിച്ചത് ആ സിനിമയ്ക്ക്. ആ സമയത്ത് ദുല്‍ഖുര്‍ ചിത്രം നിര്‍മ്മിക്കുന്നു എന്നുമാത്രമേ ഉണ്ടായിരുന്നുള്ളു. അവള് സിനിമയ്ക്കായി മാനസികമായി തയ്യാറെടുത്തിട്ടില്ല എന്നാണ് അന്ന് പറഞ്ഞത്. എന്തായാലും ഈ വര്‍ഷം തന്നെ ഒരു പടം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്, ജയറാം പറഞ്ഞു.
അടുത്തിടെ പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടുത്തിടെ മാളവിക പങ്കുവച്ചിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡൽ തുളി, നടൻ സൗരഭ് ഗോയൽ എന്നിവരും മാളവികയ്ക്കൊപ്പം പങ്കെടുത്തിരുന്നു.
