Malayalam
ഞാൻ ഒന്ന് ജീവിച്ചോട്ടെ അതിന് അനുവദിക്കൂ ; ഞാൻ നിങ്ങളോട് പറയും,ഞാൻ പറഞ്ഞാൽ മാത്രം ഇത്തരം കാര്യങ്ങൾ വിശ്വസിച്ചാൽ മതി ; വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ഗായിക റിമി ടോമി !
ഞാൻ ഒന്ന് ജീവിച്ചോട്ടെ അതിന് അനുവദിക്കൂ ; ഞാൻ നിങ്ങളോട് പറയും,ഞാൻ പറഞ്ഞാൽ മാത്രം ഇത്തരം കാര്യങ്ങൾ വിശ്വസിച്ചാൽ മതി ; വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ഗായിക റിമി ടോമി !
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിമി ടോമി. പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് റിമി ടോമി. കുട്ടികൾ മുതൽ മുതിർന്നവർ വരെ റിമിയുടെ ആരാധകരുടെ ലിസ്റ്റിലുണ്ട്പ്രിയപ്പെട്ട ഗായിക മാത്രമല്ല ഊർജസ്വലതയുടെ പര്യായമെന്ന പോലെയുള്ള അവതാരികയുമായി തിളങ്ങുന്ന പെൺകരുത്താണ് മലയാളികൾക്ക് റിമി ടോമി. റിമി ടോമി സോഷ്യൽമീഡിയയിലും സജീവമാണ്. കൂടാതെ കൊവിഡ്, ലോക്ക് ഡൗൺ കാലത്ത് യുട്യൂബ് ചാനലും വ്ലോഗിങും റിമി ആരംഭിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന സെലിബ്രിറ്റി എന്ന നിലയിൽ ഫോളോവേഴ്സും ഏറെയും
തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ഗായിക റിമി ടോമി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ വിവാഹം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന എല്ലാ വാര്‍ത്തകളും വ്യാജമാണെന്ന് പറയുകയാണ് റിമി ടോമി . ഇതുമായി ബന്ധപ്പെട്ട് തനിക്ക് തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും എല്ലാവര്‍ക്കും ഇക്കാര്യമാണ് അറിയേണ്ടതെന്നും റിമി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് റിമിയുടെ പ്രതികരണം.കല്യാണം ആയോ റിമി എന്ന് ചോദിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ രണ്ട് ദിവസം എല്ലാവരും വിളിച്ച് ചോദിക്കുന്നത്. എന്നെ അറിയുന്നവരും ഇഷ്ടപ്പെടുന്നവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമായിരിക്കുമല്ലോ, നമ്മുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈഡ് ചെയ്തിരിക്കുന്നത്. ഇക്കാര്യം അറിയാന്‍ ആഗ്രഹിക്കുന്നവരോട് മാത്രമാണ് ഞാന്‍ ഈ പറയുന്നത്.വാര്‍ത്തകളില്‍ പ്രചരിക്കുന്ന ഒന്നും തന്നെയില്ല. നമ്മളോട് ഒന്നും ചോദിക്കാതെ, ഒരു ബൈറ്റ് പോലും ചോദിക്കാതെ എങ്ങനെ ഈ വാര്‍ത്ത പ്രചരിക്കുന്നു എന്നറിയില്ല. ഇനി ഭാവിയില്‍ വിവാഹം നടക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങളോട് പറയാതിരിക്കില്ല. ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ ഇതേ കുറിച്ച് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് റിമി പറയുന്നു.
റിമി ടോമിയുടെ വാക്കുകൾ ഇങ്ങനെ
‘രണ്ട് ദിവസമായി എനിക്ക് തുടർച്ചയായി ഫോൺ കോളുകൾ വരികയാണ്. എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ കാര്യം…. കല്യാണം ആയോ റിമി?. ഞാൻ വിവാഹിതയാകാൻ പോവുകയാണെന്ന് പറഞ്ഞ് പല വീഡിയോകളും മറ്റും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. എന്നിൽ നിന്നും യാതൊരു പ്രതികരണവും ലഭിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്ന് മനസിലാകുന്നില്ല. ഭാവിയിൽ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്താൽ ഞാൻ നിങ്ങളോട് പറയും.’ഞാൻ പറഞ്ഞാൽ മാത്രം ഇത്തരം കാര്യങ്ങൾ വിശ്വസിച്ചാൽ മതി. ഇപ്പോൾ ഞാൻ ഇങ്ങനെയൊക്കെ ജീവിച്ച് പൊയ്ക്കോട്ടെ. നിർത്താതെ ഫോൺ കോളുകൾ വരുന്ന കൊണ്ടാണ് മറുപടി പറയാമെന്ന് വിചാരിച്ചത്.
എന്റെ വിശേഷങ്ങൾ അറിയാൻ താൽപര്യമുള്ളവരായിരിക്കുമല്ലോ വിളിക്കുന്നതും ചോദിക്കുന്നതും. അതുകൊണ്ടാണ് സത്യം വിശദമാക്കി വീഡിയോ ചെയ്യാമെന്ന് കരുതിയത്’ റിമി പറഞ്ഞു. റിമി വീണ്ടും വിവഹിതയാകാൻ പോകുന്നുവെന്നും ചലച്ചിത്ര രംഗത്തുള്ള വ്യക്തിയാണ് വരനെന്നും വരെ വാർത്തകൾ വന്നിരുന്നു. റിമി വീഡിയോ പങ്കുവെച്ചതോടെ നിരവധി പേർ പിന്തുണച്ച് എത്തി. റിമി തന്നെ വിശദീകരണം നൽകിയതിൽ സന്തോഷമുണ്ടെന്നാണ് ഭൂരിഭാഗം ആരാധകരും കുറിച്ചത്.
11 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് മുൻ ഭാർത്താവ് റോയ്സും റിമിയും വിവാഹമോചിതരായത്. പരസ്പര സമ്മതത്തോടെയാണ് വേർപിരിഞ്ഞത്. 2008ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. വിവാഹമോചനം നേടിയ ശേഷം റോയ്സ് രണ്ട് വർഷങ്ങൾക്ക് മുമ്പ് പുനർവിവാഹം ചെയ്തിരുന്നു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിവാഹ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ മുതൽ റിമിയേയും റോയിസിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ കമൻ്റുകളുമായി എത്തിയിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറായ സോണിയയെയാണ് റോയ്സ് വിവാഹം ചെയ്തത്. ലൈം ലൈറ്റുമായി ബന്ധമില്ലാത്തവരാണ് സോണിയയും റോയിസും എങ്കിലും ഇവരുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.
മലയാളത്തിലെ ഒരു യുവ ഗായികയായ റിമി ടോമി ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യ ഗാനത്തിനുശേഷം റിമി ടോമി ടി വി ചാനലുകളില്‍ അവതാരകയായും ശ്രദ്ധേയയായി.
about rimi tomy
