Malayalam
നടന് വിജയ് ബാബുവിനെതിരെ പീഡന പരാതി; പോലീസ് അറസ്റ്റിലേയ്ക്ക് നീങ്ങുന്നതായും വിവരം
നടന് വിജയ് ബാബുവിനെതിരെ പീഡന പരാതി; പോലീസ് അറസ്റ്റിലേയ്ക്ക് നീങ്ങുന്നതായും വിവരം
പ്രശസ്ത നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന പരാതി. എറണാകുളം സൗത്ത് പോലീസിലാണ് പരാതി ലഭിച്ചത്. മൂന്നു ദിവസം മുമ്പാണ് പെണ്‍കുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയത്. തുടര്‍ന്ന് അറസ്റ്റിലേക്കാണ് പോലീസ് നീങ്ങുന്നതെന്നാണ് ലഭ്യമായ വിവരം.
അതേസമയം വിജയ് ബാബു ഇപ്പോള്‍ നാട്ടിലുണ്ടോ എന്നത് സംബന്ധിച്ച് പോലീസിന് സൂചനകള്‍ ഒന്നും ഇല്ല. കേസിന്റെ വിശദ വിവരങ്ങള്‍ പോലീസ് ഇത് വരെ പുറത്ത് വിട്ടിട്ടില്ല.
ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.അതേസമയം കേസിലെ കുറിച്ച് അറിയില്ലെന്ന് വിജയ് ബാബു പ്രതികരിച്ചു.
ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയില്‍ ആണെന്നും കേസിനെക്കുറിച്ച് മനസ്സിലാക്കിയ ശേഷം പ്രതികരിക്കാമെന്നും വിജയ് ബാബു പറഞ്ഞു.പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു.
