പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടന് ഒരു അത്ഭുതമാണ്, ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടന്; സുരേഷ് ഗോപിയോട് നന്ദി പറഞ്ഞ് ടിനി ടോം

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു മിമിക്രി കലാകാരന്മാരുടെ സംഘനയ്ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് താരം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഒറ്റക്കൊമ്ബന്‍ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ സുരേഷ് ഗോപി കൈമാറിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്നും കൈമാറുമെന്ന വാക്കാണ് നടന് പാലിച്ചത്. താരത്തിന്റെ ഈ പ്രവൃത്തിയെ പ്രശംസിച്ച് കൊണ്ട് നിരവധി കലാകാരന്മാരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ടിനി ടോം സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘മാ’ സംഘടനയിലെ അംഗം കൂടിയായ ടിനി ടോമിന്കൈമാറുന്ന സുരേഷ് ഗോപിയുടെ ചിത്രവും താരം പങ്കുവച്ചു. ”വാക്കും പ്രവൃത്തിയും തമ്മില്‍ തൃശൂര്‍ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത ‘പ്രസംഗ’ സ്വഭാവമുള്ള പലര്‍ക്കുമിടയില്‍, പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടന് ഒരു അത്ഭുതമാണ്…അങ്ങയെ ‘മാ’ സംഘടനയിലെ ഒരംഗമെന്ന നിലയില്‍ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു..ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടന്…വലിയ നന്ദി”, എന്നാണ് ടിനി കുറിച്ചത്.
രണ്ടു പതിറ്റാണ്ടു കാലമായി വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ഷീല. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത്. നായികയായും, സഹനടിയായും...
കുട്ടിമണി എന്ന കഥാപാത്രത്തിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ശ്രീലയ. ഒരൊറ്റ സീരിയല്‍ കൊണ്ട് തന്നെ ജനപ്രീതി നേടിയെടുത്ത...