Malayalam
വാക്കുകൾ പറയുന്നത് സൂക്ഷിക്കുക അത് ഇനി ആരായാലും; ഇനിയൊരു മുന്നറിയിപ്പുണ്ടായിരിക്കില്ല! താകീതുമായി മോഹൻലാൽ !
വാക്കുകൾ പറയുന്നത് സൂക്ഷിക്കുക അത് ഇനി ആരായാലും; ഇനിയൊരു മുന്നറിയിപ്പുണ്ടായിരിക്കില്ല! താകീതുമായി മോഹൻലാൽ !
Published on

പ്രേക്ഷകരിൽ ആവേശം നിറച്ച് ബിഗ് ബോസ് മലയാളം സീസൺ 4 മുന്നേറുകയാണ് . ദിവസങ്ങൾ മുന്നോട്ട് പോകുന്തോറും വീട്ടിലെ അന്തരീക്ഷവും മാറി മറിയുകയാണ്. ഇതിനിടെ പല ദിവസങ്ങളിലും ഷോയിൽ മത്സരാർഥികൾ തമ്മിൽ തർക്കങ്ങളും വാക്കേറ്റങ്ങളുമുണ്ടായി. ഇപ്പോഴിത ഇത്തരത്തിൽ മോശമായി സംസാരിച്ചവർക്ക് താക്കീത് നൽകിയിരിക്കുകയാണ് മോഹൻലാൽ. ആരേയും പേരെടുത്ത് പറയുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് മോഹൻലാൽ സംസാരത്തിന് തുടക്കമിട്ടത്. ഒരിക്കൽ കൂടി താക്കീത് നൽകുകയാണ്. നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ സഭ്യമായി ഉപയോഗിക്കണം.
പ്രേക്ഷകരിൽ നിന്ന് ഒരുപാട് എഴുത്തുകളും മെയിലുകളും ഞങ്ങൾക്ക് വരും. നമ്മുക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പല കാര്യങ്ങളുമുണ്ട്. പ്രേക്ഷകരുടെ അഭിപ്രായം പ്രധാനമാണ്. ഇതൊരു വീടാണ്. ഈ ഷോ ഒരുപാട് പേർ കാണുന്നുണ്ട്. അതുകൊണ്ട് ഇനി ഞാൻ ഇക്കാര്യം പറയില്ല. പ്രവർത്തിക്കുകയേ ഉള്ളൂ. വാക്കുകൾ പറയുന്നത് സൂക്ഷിക്കുക. ബാക്കി എന്ത് വേണമെങ്കിലും ആയിക്കോട്ടെ. ഇനിയൊരു മുന്നറിയിപ്പുണ്ടായിരിക്കില്ല. മോശം വാക്ക് പറയുന്നവർ ഷോയിൽ തുടരാൻ അർഹരല്ല, അവർ ആരായാലും. ഇതെന്റെ താക്കീതാണ്. സ്നേഹപൂർവമായ ഒരു വാണിംഗ് എന്നാണ് മോഹൻലാൽ പറഞ്ഞത്.
അതേസമയം ഇന്ന് നടന്ന എലിമിനേഷനിൽ നിന്ന് അശ്വിൻ ആണ് പുറത്തായത്. ബ്ലെസ്ലി, അശ്വിൻ, സൂരജ്, റോബിൻ എന്നിവരായിരുന്നു എവിക്ഷനിൽ വന്നത്. ബിഗ് ബോസ് വീട്ടിലെ ആദ്യ ക്യാപ്റ്റനായിരുന്നു അശ്വിൻ. എല്ലാവരോടും നന്ദി പറഞ്ഞ ശേഷം അശ്വിൻ ബിഗ് ബോസ് വീടിന് പുറത്തേക്ക് പോവുകയായിരുന്നു. ജാനകി, ശാലിനി എന്നിവരായിരുന്നു ഇതിന് മുൻപ് ഷോയിൽ നിന്ന് പുറത്തായവർ.
about bigboss
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...