Malayalam
കാവ്യയെയും ദിലീപിനെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്; ഇനി പോലീസ് ക്ലബ്ബില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കയ്യാങ്കളി നടക്കും; വൈറലായി പല്ലിശ്ശേരിയുടെ വാക്കുകള്‍
കാവ്യയെയും ദിലീപിനെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്; ഇനി പോലീസ് ക്ലബ്ബില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കയ്യാങ്കളി നടക്കും; വൈറലായി പല്ലിശ്ശേരിയുടെ വാക്കുകള്‍
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ വളരെ അപ്രതീക്ഷിതമായി ആയിരുന്നു പൊലീസ് തലപ്പത്തെ അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറെയുമായിരുന്നു മാറ്റിയത്. ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിക്കുകയും പകരക്കാരനായി ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബേ എത്തുകയും ചെയ്തു.
എന്നാല്‍ ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയ തെളിവുകള്‍ പ്രകാരം നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചുവെങ്കിലും അസൗകര്യങ്ങള്‍ പറഞ്ഞ് കാവ്യ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയത്.
ഇപ്പോഴിതാ ഈ കേസിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പല്ലിശ്ശേരി. ഇതിനു മുമ്പും നിരവധി കാര്യങ്ങള്‍ പല്ലിശ്ശേരി അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. അതില്‍ പലതും പ്രവചനം പോലെ നടക്കുകയും ചെയ്തിരുന്നു. അതുപോലെ ഇപ്പോള്‍ പല്ലിശ്ശേരി പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാതെ കാവ്യ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയാണെന്നാണ് പല്ലിശ്ശേരി പറയുന്നത്.
ദിലീപിനെയും കാവ്യാ മാധവനെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുന്നത്. തെളിവുകളെല്ലാം ബാലചന്ദ്രകുമാര്‍ പുറത്ത് വിടുമ്പോള്‍ കാവ്യയും ദിലീപും കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് കടന്നിരിക്കുകയാണ്.
പോലീസ് ഓരോരുത്തരെയായി തനിയെ ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആദ്യം കാവ്യയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം അതുപോലെ ദിലീപിനെയും ബാലചന്ദ്രകുമാറിനെയും തനിച്ചിരുത്തി ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിക്കും. എന്നാല്‍ ഈ പ്രക്രിയ കഴിഞ്ഞതിന് ശേഷം ഇനി മൂന്ന് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്.
ഇതില്‍ നിന്നും ഇവരുടെ മൊഴികള്‍ പരസ്പരം നേരിട്ട് അവതരിപ്പിക്കുകയും തെളിവുകള്‍ കൃത്യമായി ചൂണ്ടിക്കാട്ടിയാകും ചോദ്യം ചെയ്യല്‍ പുരോഗമിക്കാന്‍ പോകുന്നത്. ഇതില്‍ വലിയൊരു പൊട്ടിത്തെറി തന്നെ സംഭവിക്കും. ദിലീപ് ബാലചന്ദ്രകുമാറിനെ കയ്യേറ്റം ചെയ്താല്‍ പോലും നമുക്ക് ഒന്നും പറയാന്‍ കഴിയില്ല.
കാരണം കൂടെനിന്നു കൊണ്ടു ഇത്രയും തെളിവുകള്‍ ശേഖരിച്ച് തങ്ങളെ ചതിക്കുകയായിരുന്നില്ലേ എന്നാകും കാവ്യയും ദിലീപും ചോദിക്കുന്നത്. എന്നാല്‍ ഈ തെളിവുകളെല്ലാം തന്നെ തേച്ച് മാച്ച് കളഞ്ഞാലും നിശേധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലല്ലോ എന്നാണ് ബാലചന്ദ്രകുമാറും പറയുന്നത്. ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത അത്രയും തെളിവുകളുമാണ് ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് രക്ഷിക്കണേ എന്ന് വിളിച്ചുകൊണ്ട് കാവ്യ നെട്ടോട്ടം ഓടുന്നത്. ഇനി പോലീസ് ക്ലബ്ബില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നടക്കുന്ന കയ്യാങ്കളിയാണ് ഉറ്റുനോക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പ്ലലിശ്ശേരി അദ്ദേഹത്തിന്റെ വാക്കുകള്‍ നിര്‍ത്തുന്നത്.
