Malayalam
പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാന്‍ കഴിയില്ല; പ്രണയത്തെ കുറിച്ചുള്ള മനോഹര കുറിപ്പുമായി നവ്യ നായര്‍, ഏറ്റെടുത്ത് ആരാധകര്‍
പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാന്‍ കഴിയില്ല; പ്രണയത്തെ കുറിച്ചുള്ള മനോഹര കുറിപ്പുമായി നവ്യ നായര്‍, ഏറ്റെടുത്ത് ആരാധകര്‍
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.
ശേഷം ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് നവ്യാ നായര്‍. വി.കെ.പ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് മനോഹരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം. പ്രണയം പുഴപോലെയാണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. തിരിച്ചു ഒഴുകാന്‍ കഴിയില്ലെന്നും ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചായിരിക്കുമെന്നും താരം പറയുന്നു. പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാന്‍ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും.
ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോള്‍ സര്‍വ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും. കടുത്ത വേനലില്‍ വറ്റി വരണ്ടു നെഞ്ചു പിളര്‍ന്ന തരിശ് മണ്ണായി മാറും. മറ്റൊരു ഇടവപ്പാതിയില്‍ മുറിവുകള്‍ തുന്നിച്ചേര്‍ത്തു സജലമായി മാറും. ഇതിനിടയില്‍ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീര്‍ച്ചാലെന്ന് വിളിക്കാറില്ല. ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാന്‍ അവിടെ പുഴ ഉണ്ടാകും, എന്റെ പ്രണയത്തിന്റെ പുഴ.- നവ്യാ നായര്‍ കുറിച്ചു.
