ഡല്‍ഹിയിലെ വസതിയില്‍ എത്തിയപ്പോള്‍ തനിക്കായി മറ്റൊരു സമ്മാനവും കാത്തിരിക്കുന്നുണ്ടായിരുന്നു! വിലയേറിയ ആ സമ്മാനങ്ങളെക്കുറിച്ച് സുരേഷ് ഗോപി
നടനായും രാഷ്ട്രീയ പ്രവർത്തകനായും മലയാളികളിക്കിടയിൽ നിറഞ്ഞ് നിൽക്കുകയാണ് സുരേഷ് ഗോപ. ഇപ്പോഴിതാ തനിക്ക് ലഭിച്ച വിലയേറിയ സമ്മാനങ്ങളെക്കുറിച്ച് പറയുകയാണ് അദ്ദേഹം. ഇരിട്ടി സ്വദേശിയായ കെ എന്‍ സജേഷിന്റെ ഭാര്യ അസാം സ്വദേശി മുന്‍മി ഗെഗോയിക്ക് നല്‍കിയ വാക്ക് പാലിച്ച് വീട് വച്ചു നല്‍കിയതിന് പകരമായി ലഭിച്ച സമ്മാനത്തെക്കുറിച്ചാണ് താരം പങ്കുവച്ചത്.
മുന്‍മിയ്ക്ക് വീട് സമ്മാനിച്ചപ്പോള്‍ പകരമായി പരമ്പരാഗതമായ അസാമീസ് ഷാള്‍ ലഭിച്ചതിനെക്കുറിച്ചാണ് സുരേഷ് ഗോപി പറഞ്ഞത്. ഷാള്‍ അണിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചു. ഡല്‍ഹിയിലെ വസതിയില്‍ എത്തിയപ്പോള്‍ തനിക്കായി മറ്റൊരു സമ്മാനവും കാത്തിരിക്കുന്നുണ്ടായിരുന്നുവെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സമ്മാനിച്ച പട്ട് ഷോളും മധുരപലഹാരങ്ങളും. വാക്കുകളേക്കാള്‍ മൂല്യമേറിയവയായിരുന്നു അതെന്നുമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
നഗരസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഇരിട്ടിയിലെ വികാസ് നഗര്‍ വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മുന്‍മി മത്സരിച്ചിരുന്നു. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ദീര്‍ഘകാലമായി വാടകവീട്ടിലായിരുന്നു മുന്‍മി കഴിഞ്ഞിരുന്നത്. മുന്‍മിയുടെ ജീവിത സാഹചര്യങ്ങളും സ്വന്തമായി വീടോ ഒരു സെന്റ് ഭൂമിയോ ഇല്ലെന്നറിഞ്ഞ സുരേഷ് ഗോപി വീട് വച്ച് നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്യുകയായിരുന്നു.
