Connect with us

ഇനി ഒളിച്ചുകളിയില്ല… എല്ലാം നേർക്ക് നേർ, ചോദ്യം ചെയ്യൽ ചൊവ്വാഴ്ച! ശ്രീജിത്തിന് പകരം കോട്ടയിലേക്ക് അയാൾ! ആ ഇരുട്ട് മുറിയിൽ! സൂപ്പർ ട്വിസ്റ്റ്

News

ഇനി ഒളിച്ചുകളിയില്ല… എല്ലാം നേർക്ക് നേർ, ചോദ്യം ചെയ്യൽ ചൊവ്വാഴ്ച! ശ്രീജിത്തിന് പകരം കോട്ടയിലേക്ക് അയാൾ! ആ ഇരുട്ട് മുറിയിൽ! സൂപ്പർ ട്വിസ്റ്റ്

ഇനി ഒളിച്ചുകളിയില്ല… എല്ലാം നേർക്ക് നേർ, ചോദ്യം ചെയ്യൽ ചൊവ്വാഴ്ച! ശ്രീജിത്തിന് പകരം കോട്ടയിലേക്ക് അയാൾ! ആ ഇരുട്ട് മുറിയിൽ! സൂപ്പർ ട്വിസ്റ്റ്

ഇനി ഒളിച്ചുകളിയില്ല… എല്ലാം നേർക്ക് നേർ. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീഭർത്താവ് സുരാജിനെയും അന്വേഷകസംഘം ചൊവ്വാഴ്‌ച ചോദ്യം ചെയ്യും. ഡിവൈ.എസ്‌.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ രാവിലെ 11ന്‌ ആലുവ പൊലീസ് ക്ലബ്ബിലാണ്‌ ചോദ്യം ചെയ്യൽ. സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തുമെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസിൽ ആദ്യമായാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഇരുവരെയും മുമ്പ്‌ ചോദ്യം ചെയ്തിരുന്നു.

ദിലീപിന്റെ സ്ഥാപനങ്ങളിൽ എവിടെ നിന്നെങ്കിലും പൾസർ സുനിക്ക്‌ പണം വാങ്ങാമായിരുന്നു എന്ന്‌ സന്ദേശത്തിൽ സുരാജ്‌ പറയുന്നുണ്ട്. ഇപ്പോ സുനി ജയിലിലായില്ലേ, ആയിരം രൂപയ്‌ക്ക്‌ വാച്ച്‌ പണയം വച്ചവനാണ്‌ സുനി എന്നൊക്കെ സുരാജ്‌ സൂചിപ്പിക്കുന്നുണ്ട്‌. ഇത്‌ സുനിയെ സുരാജിനും ദിലീപിനും അടുത്തറിയാമായിരുന്നു എന്നതിന്റെ തെളിവാണെന്നാണ് പൊലീസ്‌ നിഗമനം. ദിലീപ്‌ നായകനായ ‘ജോർജേട്ടൻസ്‌ പൂര’ത്തിന്റെ നിർമ്മാണത്തിൽ സുരാജ് പങ്കാളിയായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റിൽ പൾസർ സുനി എത്തിയിരുന്നു. ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ നിർമാണത്തിനും സുരാജ് സഹകരിച്ചു.

അനൂപിന്റെ പ്രിയാഞ്‌ജലി പ്രൊഡക്‌ഷൻസിന്റെ ‘സൗണ്ട്‌ തോമ’യിൽ പൾസർ സുനി അഭിനയിച്ചിട്ടുണ്ട്. സുനിക്ക്‌ ജൂനിയർ ആർട്ടിസ്‌റ്റ്‌ എന്ന നിലയിൽ പ്രതിഫലം നൽകിയതിന്റെ വൗച്ചറും പൊലീസിന്‌ കിട്ടി. സാഗർ എന്ന മുഖ്യസാക്ഷിയുടെ മൊഴിമാറ്റാനുള്ള ശ്രമങ്ങളെക്കുറിച്ച് അനൂപ്‌ പറയുന്നതും ഓഡിയോയിലുണ്ട്. കാവ്യാ മാധവന്റെ ‘ലക്ഷ്യ’ ഷോപ്പിലെ ജീവനക്കാരനായിരുന്നു സാഗർ. കോടതിയിൽ പിന്നീട് ഇയാൾ മൊഴി മാറ്റുകയും ചെയ്തു.

അതേസമയം നടിയെ ആക്രമിച്ച കേസിലും, ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ഗൂഢാലോചന കേസിലെയും അന്വേഷണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ . ക്രൈംബ്രാഞ്ച് മേധാവിയും നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനുമായിരുന്ന എസ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരുടെ സ്ഥാനമാറ്റമാണ് തിരിച്ചടിയായത്. പുതിയ സാഹചര്യം കേസിലെ നിര്‍ണായകമായ കാവ്യാമാധവന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ വൈകിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നടിയെ ആക്രമിച്ച കേസില്‍ കാവ്യയെയും ചില ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ഗൂഢാലോചന കേസില്‍ എഫ് ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയും തുടരന്വേഷണത്തിന് കുടൂതല്‍ സമയം തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച ശേഷം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തിലായിരുന്നു നിര്‍ണായക ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് പൊലീസ് കടക്കാനിരുന്നത്.

ഇതിനിടയിലായിരുന്നു പൊലീസ് തലപ്പത്തെ നിര്‍ണായക അഴിച്ചുപണി. എസ് ശ്രീജിത്തിന്റെ ചുമതലമാറ്റത്തെ കുറിച്ച് ഇതിനോടകം തന്നെ വിവിധ മേഖലകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷപാര്‍ട്ടികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതില്‍ സര്‍ക്കാറിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നലെ രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സിപിഐഎം നേതാവ് പി ശശി ചുമതലയേറ്റതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു മാറ്റം ഉണ്ടായത് എന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. നടിയെ ആക്രമിച്ച കേസ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റിയത് എന്തിന് എന്ന ചോദ്യം ഉയര്‍ത്തിയ അദ്ദേഹം ഇതിന് പിറകിലെ വിവരങ്ങള്‍ പുറത്തു വരണം എന്നും ആവശ്യപ്പെട്ടിരുന്നു.

എഡിജിപി എസ് ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന് യൂത്ത് കോണ്‍ഗ്രസും ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍എസ് നുസൂര്‍ ആണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചതിന് ശേഷം ആദ്യമായെടുത്ത തീരുമാനമാണ് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിനെ നീക്കിയ നടപടി. പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുകയാണ് തീരുമാനത്തിലൂടെ എന്നും അദ്ദേഹം ആരോപിച്ചു.

Continue Reading
You may also like...

More in News

Trending

Recent

To Top