Malayalam
പാടാത്ത പൈങ്കിളിയിലെ സച്ചിൻ വിവാഹിതനായി.. ; എന്നാണ് ഇവർ പിരിയുന്നതെന്ന് ചോദ്യവുമായി പ്രേക്ഷകർ!
പാടാത്ത പൈങ്കിളിയിലെ സച്ചിൻ വിവാഹിതനായി.. ; എന്നാണ് ഇവർ പിരിയുന്നതെന്ന് ചോദ്യവുമായി പ്രേക്ഷകർ!
മലയാളികൾക്കിടയിൽ വളരെ പെട്ടന്ന് ശ്രദ്ധ നേടിയ പരമ്പരയാണ് പാടാത്ത പൈങ്കിളി. സോഷ്യല്‍ മീഡിയയിലും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇടയിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒരു പരമ്പരയായിരുന്നു പാടാത്ത പൈങ്കിളി. പാടാത്ത പൈങ്കിളി പരമ്പരയിലൂടെ ശ്രദ്ദേയനായ താരമാണ് സച്ചിൻ.
നിലവിൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന തുമ്പപ്പൂവിൽ നായക കഥാപാത്രമാണ് സച്ചിൻ . സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സച്ചിൻ , തന്റെ സീരിയൽ വിശേഷശങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവക്കാറുണ്ട്.
ഇപ്പോൾ സച്ചിൻ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരെ സന്തോഷത്തിലാക്കിയിരിക്കുന്നത്. മലയാളികൾ ഏറെ ആഗ്രഹിച്ച ഒരു വിവാഹം നടന്നിരിക്കുന്നു എന്നാണ് സച്ചിൻ പങ്കുവച്ച ഫോട്ടോകൾ കണ്ട് പ്രേക്ഷകർ പറഞ്ഞത്.
സംഭവം തുമ്പപ്പൂ എന്ന പരമ്പരയിലെ കല്യാണ ഫോട്ടോയാണ് സച്ചിൻ പങ്കുവച്ചത്. വീണയും രമേശനും തമ്മിലുള്ള കല്യാണഫോട്ടോയാണ് ഇത്. ഒന്നിക്കേണ്ടവർ തന്നെയാണ് ഒന്നിച്ചതെങ്കിലും പല പ്രേക്ഷകരും ആകാംക്ഷയിലാണ്. ഇവർ തമ്മിൽ ഉടൻ വേർപിരിയും , എന്നാണ് പല പ്രേക്ഷകരും പറയുന്നത്.
അതെ സമയം, സീരിയലിൽ നടന്ന വിവാഹം ആണെങ്കിലും നല്ല ഭംഗിയായിട്ട് ഒരുങ്ങിയിട്ടുണ്ട്. നല്ല ഫോട്ടോ എന്നും പ്രേക്ഷകർ പറയുന്നുണ്ട്. മിനി സ്ക്രീൻ പ്രേഷകർക്ക് മുൻപിലേക്ക് വളരെ വ്യത്യസ്തമായി എത്തിയ പരമ്പരയാണ് ‘തുമ്പപ്പൂ.
അണിഞ്ഞൊരുങ്ങാന്‍ ഒരു താല്പര്യവുമില്ലാത്ത വീണയുടേയും, തന്റെ പരിമിതികള്‍ മറികടക്കാന്‍ ജീവിതത്തോട് പൊരുതുന്ന പ്രകാശന്റേയും നിഷ്കളങ്കമായ പ്രണയകഥയാണ് തുമ്പപ്പൂ. തുമ്പപ്പൂവിൽ വീണ എന്ന കഥാപാത്രത്തെ ആദ്യം ചെയ്തിരുന്നത് മൃദുല വിജയി ആയിരുന്നു. പ്രസവത്തോടെയാണ് മൃദുല അഭിനയത്തിൽ നിന്നും പിന്മാറിയത്.
about thumbappoo
