വളരെ ആവേശത്തോടെ മുന്നോട്ട് പോവുകയാണ് ബിഗ് ബോസ് . മത്സരാർഥികൾ എല്ലാം ആവേശത്തോടെ ഗെയിം കളിക്കുകയാണ് സീക്രട്ട് റൂമില്‍ നിന്നും പുറത്ത് വന്നതിന് ശേഷം എന്തിനോടും ചീറ്റപ്പുലിയെ പോലെ പ്രതികരിച്ചു കൊണ്ടിരിയ്ക്കുകയാണ് നിമിഷ. കഴിഞ്ഞ ദിവസം ജാസ്മിനോട് ആവശ്യത്തിനും അനാവശ്യത്തിനും തട്ടിക്കയറി നിമിഷ സ്ക്രീന്‍ സ്പേസ് നേടിയിരുന്നു. ഇന്നത്തെ വഴക്ക് ഡെയ്സിയ്ക്ക് ഒപ്പമായിരുന്നു. നിമിഷയുടെ ചില വാക്കുകള്‍ ഡെയ്സിയെ വേദനിപ്പിയ്ക്കുകയും ചെയ്തു.
ജയില്‍ നോമിനേഷന് ഡെയ്സിയുടെ പേര് നിര്‍ദ്ദേശിച്ച ശേഷം, എന്തുകൊണ്ട് ആണ് എന്ന് വിശദീകരിയ്ക്കുകയായിരുന്നു നിമിഷ. ടാസ്കിന് ഇടയില്‍ അസുഖത്തിന് മരുന്ന് കഴിച്ചതിനാല്‍ ക്ഷീണം തോന്നി ഡെയ്സി ഉറങ്ങി പോയിരുന്നു.
പലപ്പോഴും നിമിഷ ഇത്തരത്തല്‍ അസുഖത്തിന്റെ കാരണങ്ങള്‍ പറഞ്ഞ് ജോലികളില്‍ നിന്നും പിന്മാറാറുണ്ട് എന്നതാണ് നിമിഷ ആരോപിയ്ക്കുന്നത്. അങ്ങനെ അസുഖമുണ്ടായിരുന്നുവെങ്കില് ക്വിറ്റ് ചെയ്യാമായിരുന്നു എന്നും നിമിഷ പറഞ്ഞു.എന്നാല്‍ അസുഖത്തിന്റെ കാര്യം പറഞ്ഞ താന്‍ ഉറങ്ങാറില്ല എന്നും, മെഡിസിന് എടുത്ത് കഴിഞ്ഞാല്‍ ക്ഷീണം വരും. അത് കാരണമാണ് ഉറങ്ങി പോയത്. മനൂപര്വ്വമല്ല, എന്നിട്ടും ഇങ്ങനെ ഒരു കാരണം പറയുന്നത് കഷ്ടമാണ് എന്നായിരുന്നു ഡെയിസിയുടെ വാദം. അസുഖം ആയിരുന്നിട്ട് പോലും താന്‍ ടാസ്കില് പറഞ്ഞതില്‍ അധികം വിജയം നേടിയ കാര്യവും ഡെയ്സി ചൂണ്ടി കാണിച്ചു.
എന്നാല്‍ ഡെയ്സി അസുഖമാണ് എന്ന് പറഞ്ഞ് ഉറങ്ങിയതിനെ എല്ലാവരും സപ്പോര്‍ട്ട് ചെയ്തപ്പോഴാണ് നിമിഷ ചോദിച്ചത്, ശാരീരികമായ വേദനകള്‍ മാത്രമാണോ അസുഖം, മാനസിക വേദനകള്‍ പരിഗണിക്കില്ലേ എന്ന്. കഴിഞ്ഞ രണ്ട് ദിവസമായി ഈ അമിത വണ്ണത്തിന്റെ ടാസ്ക് കാരണം താന്‍ മാനസിക വിഷമം അനുഭവിയ്ക്കുകയാണ് എന്ന് നിമിഷ പറഞ്ഞു.അമിത വണ്ണത്തിന്റെ പേരില്‍ ഒരുപാട് അനുഭവിച്ച ആളാണ് നിമിഷ. അതിന്റെ വാശിയ്ക്ക് തടി കുറയ്ക്കുകയായിരുന്നു.
ബിഗ്ഗ് ബോസില്‍ വന്നപ്പോള്‍ തന്നെ വീണ്ടും അമിത വണ്ണമുള്ളവള് എന്ന കാറ്റഗറിയില്‍ പെടുത്തിയപ്പോള്‍, അത് തന്റെ ഇന്സെക്യുരിറ്റിയ്ക്ക് ഏറ്റ വെല്ലുവിളിയാണ് എന്നാണ് നിമിഷ പറഞ്ഞത്. അക്കാരണത്താല്‍ ആദ്യത്തെ ദിവസം ടാസ്കില് സജീവമായി പങ്കെടുത്തിരുന്നില്ല.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...