Connect with us

എന്റെ ലൈഫ് തന്നെ കംപ്ലീറ്റ്‌ലി സിനിമയാണ്; അതല്ലാതെ പ്രത്യേകിച്ച് ഒരു പേഴ്‌സണല്‍ ലൈഫ് ഇല്ലാത്ത ആളാണ് ഞാന്‍, സിനിമാഭിനയം കൊണ്ട് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ ഉപകാരം അതാണ് ; ലെന പറയുന്നു

Malayalam

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന .ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട് . വ്യത്യസ്തമായ ക്യാരക്ടര്‍ റോളുകള്‍ തന്റേതായ രീതിയില്‍ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട് താരം.

ഒരുപാട് യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ലെന, ലെനാസ് മാഗസിന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകളും ഷെയര്‍ ചെയ്യാറുണ്ട്. യാത്രകളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും സിനിമ കാരണം യാത്ര ചെയ്യാന്‍ ലഭിച്ച അവസരങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ലെന.യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ വേണ്ടി താന്‍ ഒരിക്കലും ഷൂട്ട് ചെയ്യാറില്ലെന്നും യാത്രകളില്‍ എടുക്കുന്ന വീഡിയോകള്‍ പിന്നീട് ഷെയര്‍ ചെയ്യുന്നതാണ് എന്നുമാണ് ലെന പറയുന്നത്.

”യൂട്യൂബ് ചാനല്‍ മെയ്‌ന്റേന്‍ ചെയ്യാന്‍ വേണ്ടി ഞാന്‍ ഷൂട്ട് ചെയ്യാറില്ല. എപ്പോഴെങ്കിലും രസകരമായ എന്തെങ്കിലും വീഡിയോസ് കയ്യിലുണ്ടെങ്കില്‍ അത് ഷെയര്‍ ചെയ്യാനുള്ള പ്ലാറ്റ്‌ഫോമായി മാത്രം ഉപയോഗിക്കുന്നതാണ്. ചിലപ്പൊ മാസങ്ങളോളം പുതിയത് ഒന്നും വരില്ല.ഞാന്‍ ശരിക്കും വര്‍ക്കിന് വേണ്ടിയല്ലാതെ ട്രാവല്‍ ചെയ്തിട്ടുള്ളത് വളരെ കുറവാണ്. അതിലൊന്നായിരുന്നു തല മൊട്ടയടിച്ച സമയത്ത് 2 മാസത്തെ ഹിമാലയന്‍ ട്രിപ്പ് പോയത്.

വര്‍ക്കിന്റെ ഭാഗമായുള്ള യാത്രകളാണ് കൂടുതലും. ഭാഗ്യംകൊണ്ട് ഞങ്ങള്‍ക്ക് ദിവസവും വര്‍ക്ക് ചെയ്യാന്‍ കിട്ടുന്നത് പുതിയ പുതിയ ലൊക്കേഷനുകള്‍ ആണ്. ചിലപ്പൊ വേറെ രാജ്യത്തിലായിരിക്കും.നമ്മളാരും വെക്കേഷന് പോയാല്‍ യു.കെയില്‍ ഒന്നര മാസം നില്‍ക്കുക, സ്‌കോട്ട്‌ലാന്‍ഡില്‍ രണ്ട് മാസം നില്‍ക്കുക ഇതൊക്കെ നമ്മളെക്കൊണ്ട് താങ്ങാന്‍ പറ്റാത്ത ചിലവുകളായിരിക്കും. എന്റെ ജോലിയുടെ വലിയ ഒരു ആനുകൂല്യമായി ഞാന്‍ എടുക്കുന്നതാണ് ഈ യാത്രകള്‍. ഞാനത് മാക്‌സിമം ഉപയോഗപ്പെടുത്താറുണ്ട്.

about lena

Continue Reading
You may also like...

More in Malayalam

Trending

Recent

To Top