TV Shows
BiggBoss Robin Effect തരിപ്പണമാകാൻ ഇതുമാത്രം മതി; ഇനി രക്ഷയില്ല; ബ്ലെസ്ലിയെ പറ്റിച്ചതാണോ ?; ബിഗ് ബോസ് സീസൺ ഫോർ വിശേഷം!
BiggBoss Robin Effect തരിപ്പണമാകാൻ ഇതുമാത്രം മതി; ഇനി രക്ഷയില്ല; ബ്ലെസ്ലിയെ പറ്റിച്ചതാണോ ?; ബിഗ് ബോസ് സീസൺ ഫോർ വിശേഷം!
ബിഗ് ബോസിന്റെ ഈ സീസണില്‍ ഒരു ലവ് സ്ട്രാറ്റര്‍ജി ഉണ്ടാവുമോ? ഉണ്ടായാൽ തന്നെ ഒന്നാം സീസണില്‍ പേളി- ശ്രീനിഷ് ബന്ധം പോലെ അത് വിവാഹം വരെ എത്തുമോ? റോബിൻ ദിൽഷാ പ്രണയം
ആരെയൊക്കെയോ ലക്ഷ്യം വച്ചല്ലേ ? ഇത്തരത്തിൽ കുറെ ചോദ്യങ്ങൾ എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും.
അതുപോലെ ബിഗ് ബോസ് സീസൺ ഫോറിൽ ഒന്നല്ല ഒരുപാട് മത്സരാർത്ഥികൾ പ്രേക്ഷകരുടെ ഇടയിൽ റോക്കി ഭായി ആയി മാറി. ആദ്യം മുതല്‍ ഡോക്ടര്‍ റോബിനും ദില്‍ഷയും തമ്മിലൊരു ലവ് സ്ട്രാറ്റര്‍ജിയ്ക്ക് സാധ്യതയുണ്ടെന്നാണ് പറഞ്ഞിരുന്നത്. ഇടയില്‍ കയറി ദില്‍ഷയോട് ക്രഷ് തോന്നുകയാണെന്ന് ബ്ലെസ്ലി പറഞ്ഞതോടെ അത് അവസാനിക്കുകയും ചെയ്തു.
എന്നാല്‍ ഡോക്ടറും ദില്‍ഷയും ചേര്‍ന്ന് പുതിയൊരു സൗഹൃദത്തിന് തുടക്കം കുറിച്ചതിനെ പറ്റിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സംസാരം. വീക്ക്‌ലി ടാസ്‌കിനിടെ വ്യായമം ചെയ്ത് കൊണ്ടിരിക്കുന്ന ഡോക്‌റും ദില്‍ഷയും ബ്ലെസ്ലിയും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്.
ഡോക്ടറെ സപ്പോര്‍ട്ട് ചെയ്‌തോ എന്നും ചോദിച്ചാണ് ബ്ലെസ്ലി ദില്‍ഷയുടെ അടുത്ത് എത്തിയത്. ‘എനിക്ക് ഡോക്ടറെയാണ് കൂടുതല്‍ ഇഷ്ടം. ഡോക്ടറെ സപ്പോര്‍ട്ട് ചെയ്യാന്‍ എനിക്ക് തോന്നി’ എന്നും ദില്‍ഷ പറഞ്ഞു, അപ്പോള്‍ ഞാന്‍ പറഞ്ഞത് ശരിയാണല്ലോ എന്നായി ബ്ലെസ്ലി. ഇത് നമുക്കങ് തുടര്‍ന്ന് കൊണ്ട് പോവാം എന്നാണ് ദില്‍ഷ ഡോക്ടര്‍ റോബിനോടായി പറയുന്നത്. അത്രയേ ഉള്ളുവെന്ന് ബ്ലെസ്ലി പറയുന്നുണ്ടെങ്കിലും ‘ഡോക്ടര്‍ മറ്റൊരാളുടെ മുന്നില്‍ തല താഴ്ത്തുന്നത് എനിക്ക് ഇഷ്ടമല്ലന്ന്’ ദില്‍ഷ പറയുന്നു.
എനിക്കും അങ്ങനെ തന്നെയാണെന്ന് തനിക്കും. ദില്‍ഷയെ ആരെങ്കിലും പറയുന്നത് എനിക്കും ഇഷ്ടമല്ലെന്ന് റോബിനും സൂചിപ്പിച്ചു. അവളുടെ അടുത്ത് പോയി പ്രകോപിപ്പിക്കാന്‍ നിനക്ക് യാതൊരു അവകാശവുമില്ലെന്നും റോബിന്‍ ബ്ലെസ്ലിയോട് പറഞ്ഞു. അതില്ല. അത് തെളിയിക്കാനാണ് താന്‍ നോക്കിയതെന്നും പറഞ്ഞ് ബ്ലെസ്ലി അവിടെ നിന്നും മാറി പോവുകയാണ്.
അതേ സമയം മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് പ്രകാരം ബ്ലെസ്ലിയെ പറ്റിക്കാന്‍ വേണ്ടി റോബിനും ദില്‍ഷയും ചേര്‍ന്ന് നടത്തിയ പ്രാങ്ക് ആണോ ഇതെന്ന സംശയമുണ്ട്. മുന്‍പ് പ്രൊപ്പോസ് ചെയ്യാനായി വന്ന ഡോക്ടറോട് തനിക്ക് പ്രണയമില്ലല്ലോ, സുഹൃത്തുക്കളെ പോലെ അല്ലേ എന്ന് ദില്‍ഷ ചോദിച്ചിരുന്നു. അങ്ങനെയാണെന്നും ഇനിയും അതുപോലെ തുടരാം എന്ന് റോബിന്‍ പറയുകയും ചെയ്തു. അതിന് ശേഷമാണ് ഇരുവരും തമ്മില്‍ കൂടുതലായി അടുക്കുന്നത്.
പല ടാസ്‌കുകളിലും ജോലികളിലുമൊക്കെ റോബിനും ദില്‍ഷയും ഒരുമിച്ച് വരുന്നത് പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നു. ഇതിനിടയില്‍ ബ്ലെസ്ലിയും ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ രണ്ടാളും ബ്ലെസ്ലിയെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. മുന്‍പ് ദില്‍ഷയെ പ്രൊപ്പോസ് ചെയ്ത് ബ്ലെസ്ലി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. നിന്നെ ഒരു സഹോദരനെ പോലെയാണ് കാണുന്നതെന്നും തന്നെക്കാളും പ്രായം കുറവാണെന്നും ഒക്കെ പറഞ്ഞ് ദില്‍ഷ പ്രശ്‌നം അവസാനിപ്പിച്ചിരുന്നു.
അതുപോലെ റോബിനെ കുറിച്ച് മറ്റൊരു സംസാരവും പ്രേക്ഷകർക്കിടയിൽ നടക്കുന്നുണ്ട്. തീര്‍ച്ചയായും ബിഗ് ബോസ് ഹൗസിലെ മറ്റ് മത്സരാര്‍ഥികള്‍ റോബിനേക്കാളും മികച്ചവര്‍ തന്നെയാണ്. കാരണം ഏട്ടോ പത്തോ മാസം എടുത്ത് ബിഗ്ബോസ് ഗവേഷണം നടത്തി വന്ന അയാളുടെ ഓരോ തന്ത്രങ്ങളെയും അവിടെയുള്ള മറ്റ് മത്സരാര്‍ഥികള്‍ എത്ര വിദഗ്ധമായാണ് പൊളിച്ചു കൈയില്‍ കൊടുത്തത്. തീര്‍ച്ചയായും ജാസ്മിനും അഖിലും ധന്യയും സൂചിത്രയും നിമിഷയും തുടങ്ങി മറ്റുള്ള ഓരോ മത്സരാര്‍ഥിയും അയാളെ ഞെട്ടിക്കുകയായിരുന്നു. എന്തിന് അയാളുടെ ലവ് ചാറ്റര്‍ജി പോലും ബ്ലെസി എത്ര വിദഗ്ദമായാണ് തകര്‍ത്തത്.
ഒരു ശ്രീനിഷ് ആകാന്‍ അയാള്‍ക്ക് കഴിയില്ല. നിഷ്‌കളങ്കതയും മികച്ച പെരുമാറ്റവും കൊണ്ടാണ് ശ്രീനിഷ് ജനഹൃദയങ്ങളില്‍ കയറിക്കൂടിയത്. എന്തെല്ലാം ഭ്രാന്തമായ പെരുമാറ്റങ്ങള്‍ ആണ് അയാളില്‍ നിന്ന് ഉണ്ടായത്. ഒരു പക്ഷേ ബിഗ് ബോസ് ഹൗസിലെ ഏറ്റവും ദുര്‍ബലനായ മത്സരാര്‍ഥി ആയി അയാള്‍ പോലും അറിയാതെ അയാള്‍ മാറി കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം…ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഡോക്ടറിനെ കുറിച്ചുള്ള കുറിപ്പ് വൈറല്‍ ആയിട്ടുണ്ട്. വളരെ ശരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ഡോക്ടര്‍ അത്ര ദുര്‍ബലനല്ലെന്നും ഒരു കൂട്ടം പേര്‍ പറയുന്നുണ്ട്. ഇപ്പോള്‍ എവിടെ നോക്കിയാലും ഡോക്ടറിനെ കുറിച്ചുള്ള കുറിപ്പാണെന്നാണ് ഒരു ആരാധിക പറയുന്നത്.
ബിഗ് ബോസ് ഹൗസില്‍ വീക്കിലി ടാസ്‌ക്ക് പുരോഗമിക്കുകയാണ്. ഈ ആഴ്ച ഹൗസില്‍ ആരോഗ്യവാരമായി ആചരിക്കുകയാണ്. നാല് ദിവസത്തേയ്ക്ക് സ്‌മോക്കിംഗ് പൂര്‍ണ്ണമായി നിരോധിച്ചിട്ട്. ആരോഗ്യരംഗമാണ് ആ ആഴ്ചയിലെ വീക്കിലി ടാസ്‌ക്ക്. ശരീരഭാരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഹൗസില്‍ മത്സരം നടക്കുന്നത്.
about bigg boss
