Malayalam
അന്ന് ഞാന്‍ മുഖം മറച്ചത് ക്യാമറക്കണ്ണുകളെ പേടിച്ചായിരുന്നു; അങ്ങനെ ചെയ്തത് ആ കള്ളം ‘അമ്മ അറിയാതിരിക്കാനാണ് ; തുറന്ന് പറഞ്ഞ് പലക് തിവാരി
അന്ന് ഞാന്‍ മുഖം മറച്ചത് ക്യാമറക്കണ്ണുകളെ പേടിച്ചായിരുന്നു; അങ്ങനെ ചെയ്തത് ആ കള്ളം ‘അമ്മ അറിയാതിരിക്കാനാണ് ; തുറന്ന് പറഞ്ഞ് പലക് തിവാരി
ബോളിവുഡില്‍ താരങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കാറില്ലെന്ന് പലപ്പോഴും പരാതി ഉയരാറുണ്ട്. എപ്പോഴും ക്യാമറാ കണ്ണുകൾ അവരെ ചുറ്റി പറ്റി തന്നെയുണ്ടാകും മിക്കപ്പോഴും താരങ്ങള്‍ തങ്ങളുടെ മക്കളെ ക്യാമറക്കണ്ണുകളില്‍ നിന്നും അകറ്റി നിര്‍ത്തിയാണ് പരിപാടികളില്‍ പങ്കെടുപ്പിക്കാറ്. കരീനയും ഐശ്വര്യയുമെല്ലാം മക്കളെ കഴിയുന്നത്ര ചേര്‍ത്തുപിടിച്ചാണ് പൊതുവേദികളില്‍ പങ്കെടുക്കുക.താരങ്ങളുടെ മക്കളുടെ പ്രണയക്കഥകള്ക്കും ബോളിവുഡില്‍ പഞ്ഞമില്ല. അതില്‍ കുറേയൊക്കെ വെറും കെട്ടുകഥകളായി തന്നെ കെട്ടടങ്ങും. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമുള്ള ഇക്കാലത്ത് താരങ്ങള്‍ക്ക് തങ്ങളുടെ സ്വകാര്യത കാത്തുസംരക്ഷിക്കുക എന്നത് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. വിവാഹവും മറ്റ് ആഘോഷങ്ങളുമൊക്കെ അതിനാല്‍ത്തന്നെ മാധ്യമങ്ങളെ പരമാവധി അകറ്റിനിര്‍ത്തിയാണ് താരങ്ങള്‍ ആഘോഷിക്കാറുള്ളത്.ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മകന് ഇബ്രാഹിം അലി ഖാനും ടെലിവിഷന്‍ താരവും അവതാരകയുമായ ശ്വേത തിവാരിയുടെ മകള്‍ നടിയായ പലക് തിവാരിയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ അടുത്തിടെ ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരം നേടിയിരുന്നു.
ഒരു റെസ്റ്റോറന്റില്‍ നിന്ന് ഇരുവരും ഒന്നിച്ച് കാറില്‍ മടങ്ങുന്നതിന്റെ ചിത്രങ്ങളായിരുന്നു അന്ന് പ്രചരിച്ചിരുന്നത്. ക്യാമറക്കണ്ണുകളില്‍ നിന്നും മുഖം മറച്ചുപിടിക്കാന്‍ ശ്രമിച്ച പലക്കിനെ പാപ്പരാസികള്‍ വിടാതെ പിന്തുടരുകയായിരുന്നു. അന്ന് ആ വിഷയത്തില്‍ പലക് തിവാരി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ പലക് ഈ വിഷയത്തില്‍ ഒരു ദേശീയമാധ്യമത്തോട് സംസാരിച്ചത് ഇങ്ങനെയായിരുന്നു.
അന്ന് ഞാന്‍ മുഖം മറച്ചത് ക്യാമറക്കണ്ണുകളെ പേടിച്ചായിരുന്നു. എന്റെ അമ്മയോട് ഞാന്‍ പറഞ്ഞത് ഒരു മണിക്കൂര്‍ മുന്‍പ് വീട്ടിലെത്തിയിരുന്നുവെന്നാണ്. എന്നാല്‍ അപ്പോഴും ഞാന്‍ ബാന്ദ്രയിലുണ്ടായിരുന്നു. ഇബ്രാഹിമിനൊപ്പമുള്ള ചിത്രങ്ങള്‍ അമ്മ കാണുമോ എന്ന് പേടിച്ചായിരുന്നു പാപ്പരാസികളില്‍ നിന്നും മുഖം മറച്ചത്. വീട്ടിലെത്തി എന്ന് നുണ പറഞ്ഞതിന് അമ്മ ശിക്ഷിക്കുമോ എന്നും ഭയന്നിരുന്നു.” പലക് തുറന്നു പറയുന്നു.
ഇബ്രാഹിം അലി ഖാനുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചും പലക് വാചാലയായി. ഇബ്രാഹിം തന്റെ വളരെയടുത്ത സുഹൃത്താണെന്നും വളരെ നല്ല വ്യക്തിയാണെന്നും പലക് പറയുന്നു. ഇടയ്ക്കൊക്കെ ഒന്നിച്ച് കണ്ട് സംസാരിക്കാറുണ്ടെന്നും പലക് പറയുന്നു.
നടി ശ്വേത തിവാരിയുടെയും രാജ ചൗധരിയുടെയും മകളാണ് പലക് ചൗധരി. കുട്ടിക്കാലം മുതല്‍ തന്നെ തനിക്ക് ഒരു അഭിനേത്രി ആകണമെന്നാണ് ആഗ്രഹമെന്ന് പലക് പറയുന്നു. ശ്വേതയുടെയും പലക്കിന്റെയും നൃത്തവീഡിയോകള്ക്കും ഇന്‍സ്റ്റഗ്രാം റീല്‍സുകള്‍ക്കും വലിയ ആരാധകപിന്തുണയാണുള്ളത്. പലക് അമ്മയ്ക്കൊപ്പം പോസ്റ്റ് ചെയ്യുന്ന മിക്ക ചിത്രങ്ങള്‍ക്കും കമന്റ് പ്രവാഹമാണ്. ഇത് അമ്മയോ അതോ സഹോദരിയോ എന്നു ചോദിക്കുന്നവരും ഏറെ. തന്റെ അമ്മയോട് ക്രഷുണ്ടെന്ന് പറയുന്ന സുഹൃത്തുക്കള്‍ പോലുമുണ്ടെന്ന് ശ്വേത അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ദീപിക പദുകോണ്‍ ആയില്ലെങ്കിലും പത്ത് പേര്‍ക്ക് മാതൃകയായി, ധന്യയുടെ നേട്ടത്തില്‍ അഭിമാനിച്ച് ജോണ്‍ ദീപിക പദുകോണ്‍ ആയില്ലെങ്കിലും പത്ത് പേര്‍ക്ക് മാതൃകയായി, ധന്യയുടെ നേട്ടത്തില്‍ അഭിമാനിച്ച് ജോണ്‍
തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ പലക്. വിശാല്‍ മിശ്ര സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ റോസി: ദി സാഫ്രോണ്‍ ചാപ്റ്റര്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് പലക് ഇപ്പോള്‍. വിവേക് ഒബ്റോയ്, മല്ലിക ഷെരാവത്ത്, അര്‍ബ്ബാസ് ഖാന് എന്നിവരും ഈ ചിത്രത്തിലുണ്ട്.
ABOUT PALK THIVARY
