Connect with us

നിനക്ക് ദീപികയെ പോലെയാവണോ എന്ന് ചോദിക്കാറുണ്ട് ; ധന്യയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ജോണ്‍; അഭിനന്ദനം അറിയിച്ച് കൂടെവിടെയിലെ റാണിയമ്മയും!

Malayalam

നിനക്ക് ദീപികയെ പോലെയാവണോ എന്ന് ചോദിക്കാറുണ്ട് ; ധന്യയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ജോണ്‍; അഭിനന്ദനം അറിയിച്ച് കൂടെവിടെയിലെ റാണിയമ്മയും!

നിനക്ക് ദീപികയെ പോലെയാവണോ എന്ന് ചോദിക്കാറുണ്ട് ; ധന്യയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ജോണ്‍; അഭിനന്ദനം അറിയിച്ച് കൂടെവിടെയിലെ റാണിയമ്മയും!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുളള താരമാണ് ധന്യ മേരി വര്‍ഗീസ്. നര്‍ത്തകിയായ ധന്യ സിനിമയിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് നടന്‍ ജോണിനെ വിവാഹം കഴിക്കുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷവും അഭിനയവും നൃത്തവുമായി ധന്യ സജീവമായിരുന്നു.

വിവാഹ ശേഷമായിരുന്നു ധന്യ മിനിസ്‌ക്രീനില്‍ എത്തിയത്. ഏഷ്യാനെറ്റ് സംപ്രേക്ഷണ ചെയ്ത സീതാകല്യാണം എന്ന പരമ്പരയിലൂടെയായിരുന്നു അരങ്ങേറ്റം. സീരിയലില്‍ സീത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിക്കാന്‍ ധന്യയ്ക്ക് കഴിഞ്ഞിരുന്നു. നിലവില്‍ ബിഗ് ബോസ് സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയാണ്. ടോപ്പ് ഫൈവില്‍ പ്രതീക്ഷിക്കുന്ന ഒരാളാണ് ധന്യ.

ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ ഒരു ടാസ്കുമായി ബന്ധപ്പെട്ട് ധന്യയെ അനുമോദിച്ചു ഭർത്താവ് ജോണ് ജേക്കബ് എഴുതിയ വാക്കുകളാണ് വൈറലാകുന്നത്.

“വളരെയധികം സന്തോഷമുള്ള ഒരു ദിവസമായിരുന്നു ഇന്നലെ. Bigg Boss house ൽ BMI പ്രകാരം healthy body weight prove ചെയ്തു, ധന്യ Health ഇൻസ്‌പെക്ടർ ക്യാപ് അണിഞ്ഞു കണ്ടപ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി. കഴിഞ്ഞ 3 വർഷം ധന്യ follow ചെയ്ത work out ന്റെ യും lifestyle ന്റെയും റിസൾട്ട്‌ ആണ് ഇന്നലെ കണ്ടത്.

Work out ചെയ്യാൻ മടി കാണിക്കുമ്പോൾ ഞാൻ ധന്യയോട് ചോദിക്കുന്ന സ്ഥിരം ചോദ്യം ഇന്നലെ എന്റെ മനസിലൂടെ കടന്നു പോയി. നിനക്കു deepika padukone ne പോലെ ആവണോ അതോ ………… (Physique ശ്രദ്ധിക്കാത്ത മറ്റൊരു artist ) പോലെ ആവണോ. എന്തായാലും വലിയ deepika padukone ഒന്നുമായില്ലേലും ഒരു 10 പേർക്കെങ്കിലും ഇന്നലെ ധന്യ ഒരു inspiration ആയിട്ടുണ്ടെന്നു കരുതുന്നു. Congratulations and Best Wishes”

ധന്യയെ സപ്പോർട്ട് ചെയ്തുകൊണ്ടുള്ള കുറിപ്പിന് കൂടെവിടെ താരം നിശാ മാത്യുവും അഭിനന്ദനം അറിയിച്ച് കമെന്റ് കുറിച്ചിട്ടുണ്ട്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top