Malayalam
ആഴ്ചയിലെ എല്ലാ ദിവസവും ശരീരം മാറി കൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ ഉറങ്ങാന്‍ പോലും സാധിക്കില്ല. ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് സോനം കപൂര്‍ !
ആഴ്ചയിലെ എല്ലാ ദിവസവും ശരീരം മാറി കൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ ഉറങ്ങാന്‍ പോലും സാധിക്കില്ല. ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് സോനം കപൂര്‍ !
തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ എന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് .അവരുടെ വിവാഹവും പ്രണയവും മാത്രമല്ല ഗര്‍ഭകാലത്തെ വിശേഷങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്. അമ്മയാവാന്‍ തയ്യാറെടുക്കുമ്പോഴുള്ള നടിമാരുടെ ജീവിത രീതി അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്പര്യമാണ്. ഇത് താരങ്ങള്‍ക്കും അറിയാവുന്ന സംഗതിയാണ്. പ്രേക്ഷകരുടെ താല്പര്യം മനസ്സിലാക്കി കൊണ്ട് സെലിബ്രിറ്റികള്‍ ഇത് പങ്കുവെയ്ക്കാറുണ്ട്.ബോളിവുഡ് സിനിമ ലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയാണ് സോനം കപൂറിന്റെ കുഞ്ഞിനെ കാണാന്‍.
നടി തന്നെയായിരുന്നു സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഈ കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു വീട്ടില്‍ പുതിയ അതിഥി എത്താന്‍ പോകുന്ന വിവരം വെളിപ്പെടുത്തിയത്. ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു സന്തോഷവാര്‍ത്ത വെളിപ്പെടുത്തിയത്. നിമിഷനേരം കൊണ്ട് തന്നെ ഈ വിവരം വൈറല്‍ ആവുകയായിരുന്നു. ബോളിവുഡ് സിനിമ ലോകവും ആരാധകരും നടിയ്ക്കും ഭര്‍ത്താവിനും ആശംസ നേര്‍ന്ന് കൊണ്ട് രംഗത്ത് എത്തിയിരുന്നു.ഗര്‍ഭാകാലം ആഘോഷമാക്കുകയാണ് സോനം. വെറുതെയിരുന്ന് സമയം കളയാതെ തന്റെ പ്രവര്‍ത്തന മേഖലയില്‍ സജീവമാണ് നടി. ഫോട്ടോ ഷൂട്ടുമായി സോനം കപൂര്‍ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം നിറവയറുമായി കഫ്താനില് പ്രത്യക്ഷപ്പെട്ടിരുന്നു.
ഈ ഫോട്ടോഷൂട്ട് വൈറല്‍ ആയിരുന്നു. ഗര്‍ഭകാലത്തെ നടിമാരുടെ പ്രിയപ്പെട്ട വസ്ത്രമാണിത്. നടി കരീന കപൂര്‍ അടക്കമുളള താരങ്ങള്‍ ഗര്‍ഭകാലത്ത് കഫ്ത്താനില് തിളങ്ങിയിരുന്നു. സോനത്തിന്റേയും കഫ്ത്താന്‍ ഫോട്ടോഷൂട്ടിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നിറവയറിലായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്.ഗര്‍ഭകാലത്തെ ചിത്രങ്ങള്‍ മാത്രമല്ല വിശേഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് കഴിക്കാനുള്ള കൊതിയെ കുറിച്ച് വെളിപ്പെടുത്തിയത്.
ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രം വൈറല്‍ ആയിരുന്നു. ഇപ്പോഴിത ഗര്‍ഭകാലത്ത് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പറയുകയാണ് സോനം. വോഗ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സാധാരണഗതിയില്‍ ഈ സമയത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് ആരും പറയാറില്ലെന്നാനണ് നടി അഭിമുഖത്തില്‍ പറയുന്നു.നടിയുടെ വാക്കുകള്‍ ഇങ്ങനെ…’ സാധാരണഗതിയില്‍ ഈ സമയത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് അധികം ആരും പറയാറില്ല.
അത് ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് നടി പറയുന്നു. ആഴ്ചയിലെ എല്ലാ ദിവസവും ശരീരം മാറി കൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ ഉറങ്ങാന്‍ പോലും സാധിക്കില്ല. ചില ദിവസങ്ങളില്‍ 10-12 മണിക്കൂര്‍ സുഖമായി ഉറങ്ങും. അതൊരു നീണ്ട ഉറക്കമായിരിക്കുമെന്നും സോനം അഭിമുഖത്തില്‍ പറയുന്നു. സാധാരണഗതിയില്‍ ഞാന്‍ രാവിലെ ഉറക്കം എഴുന്നേല്ക്കുന്ന ആളാണ്. എന്നാല്‍ ഇപ്പോള്‍ അതിന് കഴിയുന്നില്ലെന്നും നടി കൂട്ടിച്ചേര്ത്തുഗര്ഭകാലത്തെ വസ്ത്രധാരണത്തെ കുറിച്ചും സോനം കപൂര്‍ പറയുന്നു. ആദ്യ നാളുകളില്‍ വാസ്ത്രധാരണത്തിലൂടെ വയര്‍ മറച്ച് വയ്ക്കാന്‍ ശ്രമിച്ചിരുന്നു. കാരണം അത്തരത്തിലൊരു സാഹചര്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കുറച്ച് കൂടി സൗകര്യപ്രദമാണ്, അതിനാല്‍ അയഞ്ഞ വസ്ത്രങ്ങള്‍ ഇടാറില്ലെന്നും സോനം അഭിമുഖത്തില്‍ പറയുന്നു
about sonam kapoor
