പാര്‍വതിയായിരുന്നു അന്ന് എന്നേക്കാള്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്നത്… ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്, എന്തിനാടാ ആ പെണ്ണിന്റെ ഭാവി കൂടി കളയുന്നതെന്ന്; തുറന്ന് പറഞ്ഞ് ജയറാം
വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയാണെങ്കിലും പാർവതി ജയറാമിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രേത്യേക താല്പര്യമുണ്ട്.
പ്രഗത്ഭരായ സംവിധായകരുടേയും നടന്മാരുടേയും നായികയായി തിളങ്ങി നില്‍ക്കവേയാണ് പാര്‍വതി ജയറാമിനെ വിവാഹം കഴിക്കുന്നത്. ഇപ്പോഴിതാ വിവാഹശേഷം പ്രേക്ഷകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും താന്‍ നിരന്തരം കേട്ട ചോദ്യം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന നടന്‍ ജയറാമിന്റെ പഴയൊരു വീഡിയോയാണ് വൈറലാകുന്നത്.
‘അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു പാര്‍വതിയുമായുള്ള വിവാഹം. പാര്‍വതിയായിരുന്നു അന്ന് എന്നേക്കാള്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്നത്. ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. എന്തിനാടാ ആ പെണ്ണിന്റെ ഭാവി കൂടി കളയുന്നതെന്ന്.’
അതേസമയം, ജയറാം വീണ്ടും തെന്നിന്ത്യയിലെ തിരക്കുള്ള നടനായി മാറുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ വരാനുള്ളത് സത്യന്‍ അന്തിക്കാടിന്റെ മകളാണ്. മീര ജാസ്മിന്‍ ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന സിനിമ കൂടിയാണ് മകള്‍. ഏപ്രില്‍ 29 ന് തിയേറ്ററുകളില്‍ എത്തും.
